കണ്ണൂർ നഗരത്തിലെ ബാങ്കിൽ സ്ത്രീനിക്ഷേപിച്ച പണത്തിൽ 8കള്ളനോട്ടുകൾ പിടികൂടി


കണ്ണൂർ: കണ്ണൂർ നഗരത്തിലെ ബാങ്കിൽ നിക്ഷേപിച്ചപണത്തിൽ എട്ട് കള്ള നോട്ടുകൾ
 500 രൂപ യുടെ എട്ട് കള്ളനോട്ടുകളാണ് പിടികൂടിയത്. സംഭവത്തിൽ ബാങ്ക് മാനേജറുടെ പരാതി യിൽ കണ്ണൂർ ടൗൺ പോലീ സ് കേസെടുത്തു.
കഴിഞ്ഞ മെയ് 29 ന് കണ്ണൂർ കെ.വി.ആർ ടവറിൽ പ്രവർ ത്തിക്കുന്ന എച്ച്.ഡി.എഫ്.സി ബാങ്കിൽ ഏച്ചൂർ സ്വദേശിനി  നിക്ഷേപിച്ച നോട്ട് കെട്ടിൽ നി
ന്നാണ് അഞ്ഞൂറ് രൂപയുടെ വ്യാജ ഇന്ത്യൻ കറൻസികൾ കണ്ടെത്തിയത്. സേവിംഗ്‌സ് അക്കൗണ്ടിൽ നിക്ഷേപിക്കാ നായി കൊണ്ടുവന്ന 4,26,000രൂ പയിൽ നിന്നാണ് എട്ട് വ്യാജ കറൻസികൾ കണ്ടെടുത്തത്. ഇവ പോലീസിന് കൈമാറി. ടൗൺ പോലീസ് കേസെടു ത്ത് അന്വേഷണം ആരംഭിച്ചു.
ഏറെനാളുകൾക്ക് ശേഷമാ ണ് വീണ്ടും കണ്ണൂരിൽ കള്ള
നോട്ട് കണ്ടെത്തുന്നത്. നിക്ഷേപിച്ച സ്ത്രീക്ക് കുറ്റകൃത്യവു മായി നേരിട്ട് ബന്ധമില്ലെന്ന് പൊലിസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്, ആരെങ്കിലും കൈമാറി യ പണം ബാങ്കിൽ നിക്ഷേപി ച്ചതാണോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. ഇവർക്ക് പണം കൈമാറിയ ആളെ ഉൾ പ്പെടെ പ്രതിയാക്കി നോട്ടിന്റെ ഉറവിടം കണ്ടെത്താൻ അന്വേ ഷണം നടത്തുമെന്ന് കണ്ണൂർ ടൗൺ പൊലീസ് അറിയിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം