കണ്ണൂർ ജില്ലയിൽ കളറായി പ്രവേശനോത്സവം : ആയിത്തറ മമ്പറത്ത് ജില്ലാതല ഉദ്ഘാടനം നടന്നു

കൂത്തുപറമ്പ് :കണ്ണൂർജില്ലയിൽ ആഹ്ലാദപൂർവ്വം സ്‌കൂൾ പ്രവേശനോത്സവം നടത്തി.
അറിവിന്റെ ലോകത്തേക്ക് കുരുന്നുകൾ കൗതുകത്തോടെ കൺതുറന്നു. വേനലവധിയുടെ ചെറുകാലം കഴിഞ്ഞെത്തിയവർ സൗഹൃദക്കൂട്ടത്തിലേക്ക് വീണ്ടും ചേർന്നണഞ്ഞു. നവാഗതരെ സ്‌കൂളുകളിലേക്ക് ആഘോഷപൂർവ്വം സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രവേശനോത്സവം ജില്ലയിലെ മുഴുവൻ സ്‌കൂളുകളിലും അരങ്ങേറി.
ജില്ലാ സ്‌കൂൾ പ്രവേശനോത്സവം ആയിത്തറ മമ്പറം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ വി.കെ സനോജ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ പി. വിഷ്ണുരാജ് വിശിഷ്ടാതിഥിയായി. കണ്ണൂർ ഡി.ഡി ഇ  ഡി.ഷൈനി പ്രവേശനോത്സവ സന്ദേശം നൽകി. ജില്ലാ പഞ്ചായത്ത് വൈസ്. പ്രസിഡണ്ട് ടി.ഷബ്‌ന ഉപഹാരം നൽകി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.രവീന്ദ്രൻ നവാഗതരെ സ്വീകരിച്ചു. 
ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എ. പ്രദീപൻ, ജില്ലാ പഞ്ചായത്ത്  അംഗം സിജ രാജീവൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് ഫായിസ് ആരുൾ, ബ്ലോക്ക് പഞ്ചായത്ത് അംഗം സൗമ്യ കാരായി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.കെ.വിപിൻ, വാർഡ് മെംബർ വി. സുനിൽ, ആർഡിഡി കെ.വിനോദ് കുമാർ, എസ്.കെ ജയദേവൻ (ഡയറ്റ്), എസ്എസ്‌കെ ഡിപിസി കെ.വി.ദീപേഷ്, കൈറ്റ് ജില്ലാ കോ ഓർഡിനേറ്റർ കെ. സുരേന്ദ്രൻ, ഡിഇഒ എ. പ്രശാന്ത്, എഇഒ കെ ബിന്ദു, അബ്ദുൾമുനീർ (ബി.പി.സി), എം. രജീഷ്, എം.കെ. സുധീർകുമാർ, വിനോദൻ നന്ദിയത്ത്, പി.ടി. ശ്രീലത, എം.ജിഷ, എകെ ബീന, എം.കെ അരുണ, സിദ്ദിഖ്  കൂടത്തിൽ, ജീവാനന്ദ് എന്നിവർ സംബന്ധിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സന്ധ്യാലക്ഷ്മി സ്വാഗതവും പ്രോഗ്രാം കൺവീനർ പി.എം സജിത്കുമാർ നന്ദിയും പറഞ്ഞു. പെൺപൊലിക മങ്ങാട്ടിടത്തിന്റെ ശിങ്കാരിമേളം, എസ്. എസ്.കെ കണ്ണൂർ രാഗലയം മ്യൂസിക് ഇവന്റ് അവതരിപ്പിച്ച സംഗീതവിരുന്ന് എന്നിവ അരങ്ങേറി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം