മാതമംഗലംഫൈൻ ആർട്സ് സൊസൈറ്റി ഉന്നത വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു


മാതമംഗലം: മാതമംഗലം ഫൈൻ ആർട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കടന്നപ്പള്ളി-പാണപ്പുഴ,എരമം-കുറ്റൂർ പഞ്ചായത്തുകളിൽ പത്താം തരം,പ്ലസ് ടു യിൽ മുഴുവൻ വിഷയങ്ങളിലും എ. പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.മാതമംഗലം വ്യാപാരഭവനിൽ നടന്ന അനുമോദന യോഗം പയ്യന്നൂർ എം.എൽ.എ.  വി.കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് മോമെന്റൊകൾ വിതരണം ചെയ്തു.മോട്ടിവേഷൻ ട്രെയിനർ പി.വി.രാജേഷ് കുട്ടികൾക്ക് ക്ലാസ്സ്‌ എടുത്തു.ചടങ്ങിൽ സൊസൈറ്റി പ്രസിഡന്റ്‌ എ.പ്രേംജി അധ്യക്ഷത വഹിച്ചു.കെ.പി.സി.സി. എക്സിക്യൂട്ടീവ് മെമ്പർ എം.പി.ഉണ്ണികൃഷ്ണൻ, ബ്ലോക്ക്‌ കോൺഗ്രസ്സ് പ്രസിഡന്റ്‌ കെ.ജയരാജ്‌,രാജേഷ് മല്ലപ്പള്ളി,എൻ.വി.ശ്രീനിവാസൻ,ജോസഫ് കട്ടത്തറ,എരമം-കുറ്റൂർ പഞ്ചായത്ത്‌ മെമ്പർ എം.ശാന്തകുമാരി , ജെയ്സൺ പൂത്തേട്ട് ,കെ.പി.മുരളീധരൻ,ശ്രീധരൻആലന്തട്ട,അക്ഷയ് പറവൂർ,കെ.പ്രേമരാജൻ,സുധീർ പാണപ്പുഴ എന്നിവർ സംസാരിച്ചു.സെക്രട്ടറി വി.കെ.വി.രമേശൻ മാസ്റ്റർ സ്വാഗതവും ടി.എം. സദാനന്ദൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം