കിഴക്കുമ്പാട്ടെ അജിത് ബാബുവിൻ്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആക്ഷൻ കമ്മിറ്റി

 പയ്യന്നൂർ: വെള്ളൂർ കിഴക്കുമ്പാട്ടെ ഒ. അജിത്ത് ബാബുവിൻ്റെ മരണത്തിലെ ദുരൂഹത നീക്കണ മെന്നും മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കിഴക്കുമ്പാട്  നടന്ന നാട്ടുകാരുടെ യോഗം അധികൃതരോട് ആവശ്യപ്പെട്ടു.മരണത്തിന് തൊട്ടു മുമ്പുള്ള ദിവസങ്ങളിൽ ബാബുവിന് മർദ്ദനമേൽക്കുകയും തുടർ ഭീഷണികൾ ഉണ്ടായതായും പറയപ്പെടുന്നു. മെയ് 29 നാണ് അജിത്ത് ബാബുവിനെ മരണപ്പെട്ട നിലയിൽ കിഴക്കുമ്പാട് നാഗത്തിൻ മൂല അണക്കെട്ടിന് സമീപം കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പെരിങ്ങോം പോലീസ് സ്ഥലത്തെത്തുകയും ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു.ബാബുവിന്റെ മരണത്തോടെ അനാഥമായത് രണ്ട് കൊച്ചുകുട്ടികളും ഭാര്യയും ഉൾപ്പെടുന്ന നിർധന കുടുംബമാണ്.ബാബുവിനെ മരണത്തിലേക്ക് തള്ളിവിട്ടതിന് ഉത്തരവാദികളായ വരെ എത്രയും പെട്ടെന്ന് കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്ന് യോഗം ആവശ്യപ്പെട്ടു.യോഗത്തിൽ മുൻ എം.എൽ എ സി കൃഷ്‌ണൻ, കെ.വി.സുധാകരൻ, നഗരസഭാ കൗൺസിലർ സി.ചന്ദ്രൻ മാസ്റ്റർ, എം നാരായണൻ, കെ വി ഭാസ്കരൻ, എം സുബീഷ്, ഇ നന്ദകുമാർ, പി പ്രശാന്തൻ, കീനേരി ഭാസ്കരൻ, ടി പി സാജൻ, പി പി സുധാകരൻ, ഷിജു കെ എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലർ സി ചന്ദ്രൻ മാസ്റ്റർ ചെയർമാനുംഎൻ. രാജേഷ് കൺവീനറുമായി ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം