കണ്ണൂർ ജില്ലയിൽ .ഓപ്പറേഷൻ തൂഫാൻ റെയ്ഡ് തുടരുന്നു : നിരോധിത പുകയില ഉൽപന്ന ശേഖരവുമായി വിൽപനക്കാരൻ പിടിയിൽ


കണ്ണൂർ: കണ്ണൂർ ജില്ലയിൽ .ഓപ്പറേഷൻ തൂഫാൻ റെയ്ഡ് തുടരുന്നു ഇതിൻ്റെ ഭാഗമായി  :20,850പാക്കറ്റ് നിരോധിത പുകയില ഉത്പന്ന ശേഖരവുമായി മൊത്ത വിതരണക്കാരൻ പിടിയിലായി കരിക്കോട്ടക്കരി : ഓപ്പറേഷൻ തൂഫാൻ റെയ്‌ഡിൽ വിതരണത്തിനായി സൂക്ഷിച്ച 20850പാക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങളുമായി മൊത്ത വിതരണക്കാരനെപോലീസും ഡാൻസാഫ് സ്ക്വാഡും ചേർന്നു പിടികൂടി. തമിഴ്നാട് കുലശേഖരപുരം സ്വദേശി അങ്ങാടിക്കടവ് സ്‌കൂളിന് സമീപത്തെ വാടക വീട്ടിൽ താമസിക്കുന്ന ആർ. പുഷ്പ രാജിനെ (53) യാണ് കരിക്കോട്ടക്കരി എസ്. ഐ. എം. ജെ.ബെന്നിയും സംഘവും റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് സ്‌ക്വാഡും സംയുക്തമായി നടത്തിയ റെയ്ഡിൽ പിടികൂടിയത്. വാടക വീട്ടിൽ 28 ചാക്കുകളിലായി സൂക്ഷിച്ച നിരോധിതപുകയില ഉൽപന്നങ്ങളായ ഹാൻസ് , കൂൾലിപ്പ് എന്നിവയുടെ 20850പാക്കറ്റ് പോലീസ് പിടിച്ചെടുത്തു മാസങ്ങൾക്ക് മുമ്പ് ഇയാളെ കൂട്ടുപുഴയിലും ഉളിക്കലും വെച്ച് പോലീസ് പിടികൂടി റെയ്ഡ് നടത്തി 31750 പാക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി കേസെടുത്തിരുന്നു. പിന്നീട് വ്യാപാരം വീണ്ടും തുടങ്ങിയതോടെ രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ റെയ്ഡിലാണ് ഇന്നലെ 20850 പാക്കറ്റ് പാൻമസാലയുമായി പ്രതി വീണ്ടും പിടിയിലായത്. പോലീസ് സംഘത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജിത്, ശ്രീനാഥ് എന്നിവരും ഡാൻസാഫ് സ്‌ക്വാഡ് അംഗങ്ങളുമുണ്ടായിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം