കുട്ടി ഡ്രൈവർ സ്കൂട്ടറുമായി റോഡിലിറങ്ങി : ആര്‍.സി.ഉടമക്കെതിരെ പൊലീസ് കേസെടുത്തു
തളിപ്പറമ്പ്: സ്‌ക്കൂട്ടര്‍ ഓടിച്ച പ്രായപൂര്‍ത്തി എത്താത്ത കുട്ടിയെ തളിപ്പറമ്പ് പൊലീസ് പിടികൂടി, ആര്‍.സി.ഉടമയുടെ പേരില്‍ കേസെടുത്തു.
കാര്യാമ്പലത്തെ അബ്ദുല്‍ലത്തീഫിന്റെ ഭാര്യ പാറപ്പുറത്ത് മാവിലകത്ത് വീട്ടില്‍ അനീസയുടെ പേരിലാണ് കേസെടുത്തത്.
തിങ്കളാഴ്ച്ചവൈകുന്നേരം 5.40 ന് കാര്യാമ്പലം ഭാഗത്തുനിന്നും രാജരാജേശ്വരക്ഷേത്രം റോഡിലേക്ക് കെ.എൽ-59 യു-1632 സ്ക്കൂട്ടറിൽ വരുമ്പോഴാണ് തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണൻ, സീനിയർ സി.പി.ഒ ബിജേഷ്, ഡ്രൈവർ സി.പി.ഒ സനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കുട്ടിയെ പിടികൂടിയത്.
Comments
Post a Comment