കെ എസ് ആർ ടി സി വനിതാ സൗജന്യ യാത്ര തട്ടിപ്പെന്ന് എം വി ഗോവിന്ദൻ സി പി എം ബഹിഷ്കരിക്കും
തിരു:കെ എസ് ആർ ടി സി ഓർഡിനറി ബസിലെ സ്ത്രീകൾക്കുള്ള സൗജന്യയാത്രാ ഉദ്ഘാടന പരിപാടിയിൽ നിന്ന് സിപിഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ഓർഡിനറി ബസിൽ മാത്രമല്ലല്ലോ യുഡിഎഫ് സൗജന്യയാത്ര നേരത്തെ പ്രഖ്യാപിച്ചിരുന്നതെന്ന് ചോദിച്ച അദ്ദേഹം ഇപ്പോൾ എങ്ങനെ അതിൽ മാറ്റം വന്നെന്നും ചോദിച്ചു.
ഇത് ആളെ പറ്റിക്കൽ ആണെന്നും അദ്ദേഹം വിമർശിച്ചു. പറയുന്നത് അല്ല യുഡിഎഫ് സർക്കാർ നടപ്പാക്കുന്നതെന്നും എം വി ഗോവിന്ദൻ മാസ്റ്റർ കുറ്റപ്പെടുത്തി. ജനങ്ങളെ കബളിപ്പിച്ചുകൊണ്ടുള്ള ഒരു പരിപാടിയിൽ സിപിഐഎം പങ്കെടുക്കില്ല എന്ന് അദ്ദേഹം നിലപാട് വ്യക്തമാക്കി. സംസ്ഥാനത്തെ എല്ലാ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും ജൂൺ 15 മുതലാണ് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നതെന്ന് എം വി ഗോവിന്ദൻ ആ രോപിച്ചു.
Comments
Post a Comment