വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ പ്രസിഡണ്ടായി ദേവസ്യ മേച്ചേരിയെ തെരഞ്ഞെടുത്തു
കണ്ണൂർ. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ ജനറൽ ബോഡി യോഗവും തെരഞ്ഞെടുപ്പും നായനാർ അക്കാദമിയിൽ നടന്നു ജില്ലാ പ്രസിഡണ്ടായി ഐക്യകണ്ഠമായി ശ്രീ ദേവസ്യമേച്ചേരിയെ 600 ഓളം വരുന്ന ജില്ലാ കൗൺസിൽ അംഗങ്ങൾ തെരഞ്ഞെടുത്തു ജില്ലയിൽ വ്യാപാരികൾക്ക് മരണപ്പെട്ട കുടുംബങ്ങൾക്കും മറ്റ്ചികിത്സാ സഹായവുമായി ചുരുങ്ങിയ കാലയളവിൽ തന്നെ 30 കോടി രൂപയോളം നൽകുവാൻ സാധിച്ചതും പാറക്കണ്ടിയിൽ മൂന്നോളം വ്യാപാര ഭവനം നിർമ്മിക്കുകയും വ്യാപാരികളെയും കുടുംബങ്ങളെയും ചേർത്ത് പിടിക്കുകയും ചെയ്തതാണ് ഈ അംഗീകാരത്തിന് കാരണം ജില്ലാ ജനറൽബോഡിയിൽ ശ്രീ ദേവസ്യമേച്ചേരിക്ക്പകരം മറ്റൊരു പേരും ആരും നിർദ്ദേശിച്ചില്ല എന്ന് മാത്രമല്ല ദേവസ്യ മേച്ചേരിയുടെ പേര് പറഞ്ഞപ്പോൾ തന്നെ കൈയ്യടിച്ച് ഐക്യ കണ്ടമായി തെരഞ്ഞെടുക്കുകയാണ് ചെയ്തത് സംസ്ഥാന പ്രസിഡണ്ട് രാജു അപ്സര സമ്മേളനം ഉദ്ഘാടനം ചെയ്തു സംസ്ഥാന വൈസ് പ്രസിഡണ്ട് ബാബു കോട്ടയിൽപാലക്കാട് അഹമ്മദ് ശരീഫ്കാസർകോട്
സംസ്ഥാന നേതാക്കളായ ദേവരാജൻ ഹമീദ് തോമസ് കുട്ടി .സിവീൻരാജ് .
വൈ വിജയൻ ഷാജഹാൻ എന്നിവർ സംസാരിച്ചു ഓൺലൈൻ വ്യാപാരം വഴിയോരക്കച്ചവടവും കുടിയാൻ ജെമിവാടക പ്രശ്നവും സ്കൂൾ സീസണിൽ സ്കൂളുകളിലും പോലീസ് അധികാരികളുടെ സൊസൈറ്റികളിലും യൂണിഫോമും മറ്റ് അനുബന്ധ സാധനങ്ങളും വില്പന നടത്തുന്നതിനും എതിരായി പ്രമേയങ്ങൾ വന്നു ഈ വിഷയം സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ശക്തമായ ഇടപെടൽ ഉണ്ടാകുമെന്നും സംസ്ഥാന പ്രസിഡണ്ട് രാജു അപ്സര പറഞ്ഞു ജില്ലാ ജനറൽ സെക്രട്ടറിയായി പുനത്തിൽ ബാഷിത് ജില്ലാ ട്രഷറർ തിലകൻ എന്നിവരെയും തെരഞ്ഞെടുത്തു ദേവസ്യമേച്ചേരി അധ്യക്ഷത വഹിച്ചു പുനത്തിൽ ബാഷിത് സ്വാഗതവും തിലകൻ നന്ദിയും പറഞ്ഞു
Comments
Post a Comment