കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും തടവുകാരനിൽ നിന്നും മൊബൈൽ ഫോൺ പിടികൂടി
കണ്ണൂർ:കണ്ണൂർ നഗരത്തിലെ പള്ളിക്കുന്നിലെ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ പിടികൂടി. ലഹരി കേസിൽ ശിക്ഷ അനുഭവിക്കുന്ന
ഒഡീഷ സ്വദേശിയായ തടവുകാരൻ ഉത്തം പത്രയിൽ നിന്നാണ് ഫോൺ പിടിച്ചത് നാലാം ബ്ലോക്കിൽ ഒളിപ്പിച്ച നിലയിലാണ് സിം കാർഡ് അടങ്ങുന്ന ഫോൺ കണ്ടെത്തിയത് ജയിൽ സൂപ്രണ്ടിൻ്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ്
കേസെടുത്ത് അന്വേഷണമാരംഭിച്ചു. ദിവസങ്ങൾക്ക് മുൻപ് കുപ്പിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ ഇവിടെ നിന്നും കണ്ടെത്തിയിരുന്നു ഈ കേസിൽ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് മറ്റൊരു മൊബൈൽ ഫോൺ കൂടി കണ്ടെത്തിയത്.
Comments
Post a Comment