ബംഗളുരുവിൽ ബൈക്ക് അപകടം; ശ്രീകണ്ഠാപുരം സ്വദേശിയായ നഴ്സിങ്ങ് വിദ്യാർത്ഥിയും സുഹൃത്തും മരിച്ചു

കണ്ണൂർ:ബംഗളൂരു കെങ്കേരിയിലുണ്ടായ ബൈക്കപകടത്തിൽ രണ്ടു മലയാളി നഴ്സിങ് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. ബി.ജി.എസ് കോളജില്‍ നാലാം വര്‍ഷ നഴ്സിങ് വിദ്യാര്‍ഥികളായ എറണാകുളം മുളന്തുരുത്തി പെരുമ്പള്ളി എരുമേലിൽ വീട്ടിൽ ഗിരീഷ് കുമാറിന്‍റെ മകന്‍ ഗൗരി ശങ്കര്‍ (22), കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശി അതുല്‍ സിബി (22) എന്നിവരാണ് മരിച്ചത്. 
കെങ്കേരിയിലെ ആര്‍.ആര്‍ ഡെന്‍റല്‍ കോളജിനടുത്ത് ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ ഡിവൈഡറില്‍ ഇടിക്കുകായിരുന്നു. 
വിദ്യാര്‍ഥികള്‍ മൈസൂരുവില്‍ നിന്നും ബംഗളൂരുവിലേക്ക് വരികയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് ഇരുവരും മരണപ്പെട്ടു. മൃതദേഹം ആൾ ഇന്ത്യ കെഎംസിസി ബംഗളുരു പ്രവർത്തകരുടെ നേതൃത്വത്തിൽ രാജ രാജേശ്വരി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് എത്തിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം