അശ്ലീല ദൃശ്യങ്ങളും സന്ദേശവും അയച്ചു'; എസ് എഫ് ഐകാസർകോട് ജില്ലാ സെക്രട്ടറിക്കെതിരെ പരാതി നൽകി ഏരിയാ കമ്മിറ്റി അംഗമായ പെൺകുട്ടി


കാസര്‍കോട്: എസ്എഫ്‌ഐ കാസര്‍കോട് ജില്ലാ സെക്രട്ടറിക്കെതിരെ അപമര്യാദയായി പെരുമാറിയെന്ന് പരാതി. എസ്എഫ്‌ഐ ഏരിയാ കമ്മിറ്റി അംഗമായ പെണ്‍കുട്ടിയാണ് സിപിഎം ജില്ലാ സെക്രട്ടറി എം. രാജഗോപാലിന് പരാതി നല്‍കിയത്. എസ് എഫ് ഐജില്ലാ സെക്രട്ടറി കെ അനുരാഗ് ഫോണില്‍ അശ്ലീല ദൃശ്യങ്ങളും സന്ദേശവും അയച്ചെന്നാണ് പരാതി.
നടപടി സ്വീകരിച്ചില്ലെങ്കില്‍ പൊലീസിന് പരാതി നല്‍കുമെന്ന് പെണ്‍കുട്ടി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അനുരാഗിനെതിരെ സംഘടനാ നടപടിക്ക് സാധ്യതയുണ്ടെന്നാണ് സൂചന. രണ്ട് മാസം മുൻപാണ് ഏരിയാ കമ്മിറ്റി അംഗം പരാതി നല്‍കിയത്.ആദ്യം പാര്‍ട്ടി ഏരിയാ കമ്മിറ്റിക്കാണ് പരാതി നല്‍കിയത്. എന്നാല്‍ ഒത്തുതീര്‍പ്പാക്കാനായിരുന്നു ഏറായാ കമ്മിറ്റി ശ്രമിച്ചത്. പക്ഷേ നടപടി ഇല്ലാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി ജില്ലാ സെക്രട്ടറിക്ക് രേഖാമൂലം പരാതി നല്‍കുകയായിരുന്നു. പല തവണ ഇയാള്‍ അശ്ലീല സന്ദേശം അയച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം