എം എസ് എഫ്കടമ്പൂർ പഞ്ചായത്ത്തല കൺവെൻഷൻ നടത്തി
കാടാച്ചിറ : എം. എസ് എഫ് കടമ്പുർ പഞ്ചായത്ത്തല കൺവെൻഷൻ ആഡൂർ ശിഹാബ് തങ്ങൾ സെന്ററിൽ നടത്തി.
കടമ്പൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എൻ കെഅബ്ദുൽ ജലീൽ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ജാബിർ വാഫി അധ്യക്ഷനായി.
യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസി. ശാക്കിർ ആഡൂർ, എം എസ് എഫ് ജില്ലാ ഭാരവാഹിയായ നിയാസ് അഞ്ചരക്കണ്ടി, മണ്ഡലം ട്രഷറർ ശാമിൽ മാമ്പ, മിത്ഹബ് ആഡൂർ, റസൽ ആഡൂർ എന്നിവർ സംസാരിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറി ജവാദ് പാളയം സ്വാഗതവും, മണ്ഡലം വൈസ് പ്രസിഡന്റ് ആദിൽ ആഡൂർ നന്ദിയും പറഞ്ഞു.
കാടാച്ചിറ, കോട്ടൂർ, ആഡൂർ ശാഖ ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു.
പുതുതായി നിലവിൽ വന്ന എം എസ് എഫ് കടമ്പൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ഭാരവാഹികൾ : അനസ് കാടാച്ചിറ ( പ്രസി)മിസാദ് കോട്ടൂർ ( ജന. സെക്രട്ടറി)റാസി ആഡൂർ (ട്രഷറർ)
Comments
Post a Comment