കണ്ണൂർ വിമാന താവളത്തിനുള്ളിൽ ഓട്ടോറിക്ഷകളെ കയറ്റാൻ അനുവദിക്കണം.കിയാൽ ചെയർമാനും, എംഡി ക്കും നിവേദനം നൽകി


കണ്ണൂർ: കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വന്നിറങ്ങുന്ന യാത്രക്കാരെ കയറ്റാനായി  പോകുന്ന ഓട്ടോറിക്ഷകളെ വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിക്കാത്ത വിമാനത്താവള അധികാരികളുടെ സമീപനം തിരുത്തണമെന്നാവ ശ്യപ്പെട്ടുകൊണ്ട് ഓൾ കേരളസ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ (AKSATU_H MS ) കണ്ണൂർ ജില്ലാകമ്മറ്റി കണ്ണൂർ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് ( കിയാൽ)ചെയർമാനും, എംഡി ക്കും നിവേദനം നൽകി. 
കണ്ണൂർവിമാനത്താവളത്തിൽ വന്നിറങ്ങുന്ന യാത്രക്കാരെ കയറ്റാനായി, യാത്രക്കാർ വിളിച്ചു വരുത്തുന്ന  ഓട്ടോറിക്ഷകളെ വിമാനത്താവളത്തിനുള്ളിൽ പ്രവേശിപ്പിക്കാത്തതിനാൽ യാത്രക്കാർക്ക് അവരുടെ ലഗേജ് അടക്കം സ്വയം ചുമന്ന് ഏതാണ്ട് ഒരു കി.മീറ്ററോളം നടന്ന് വിമാനത്താവളത്തിന് പുറത്തുള്ള റോഡിലേക്ക് വന്ന് ഓട്ടോ റിക്ഷയിൽ കയറേണ്ട അവസ്ഥയാണുള്ളത്!
 ഇത് കാരണം യാത്രക്കാർക്ക് വലിയ തോതിലുള്ള ബുദ്ധിമുട്ടുകളും പ്രയാസങ്ങളുമാണ് നേരിടുന്നതെന്ന് നിവേദനത്തിൽ ചൂണ്ടികാട്ടി
അതേ സമയം ടാക്സി കാറുകളടക്കമുള്ള  മറ്റ് വാഹനങ്ങളെ യാത്രക്കാരെ കയറ്റാനായി വിമാനത്താവളത്തിനുള്ളിലേക്ക് കടത്തിവിടുന്നുമുണ്ട് !  സാധാരണക്കാരായ ഓട്ടോറിക്ഷ തൊഴിലാളികളോടും ഓട്ടോറിക്ഷകളെ ആശ്രയിച്ച് യാത്ര ചെയ്യുന്ന വിമാന യാത്രക്കാരോടും വിമാനത്താവള അധികാരികൾ കാട്ടുന്ന ഈ സമീപനം തികച്ചും വിവേചനപരമാണെന്ന് യൂണിയൻ നിവേദനത്തിൽ പറഞ്ഞു.
വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർ അവരുടെ താമസ്ഥലത്തേക്ക് പോകാനായി വിളിച്ചു വരുത്തുന്ന ഓട്ടോറിക്ഷകളെ മറ്റ് വാഹനങ്ങൾക്ക് അനുവദിക്കുന്നതുപോലെ വിമാനത്താവളത്തിനുള്ളിലേക്ക് പ്രവേശിച്ച് യാത്രക്കാരെ പിക്ക് അപ് ചെയ്യാനുള്ള അനുവാദം നൽകുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ച് ഈക്കാര്യത്തിൽയാത്രക്കാരും ഓട്ടോറിക്ഷ ഡ്രൈവർമാരും നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണണമെന്ന് എ.കെ എസ് എ ടി യു കണ്ണൂർ ജില്ലാ സെക്രട്ടറി എൻ ലക്ഷ്മണൻ വിമാനത്താവള ചെയർമാന് / എം ഡിക്ക് സമർപ്പിച്ച നിവേദനത്തിൽ  ആവശ്യപ്പെട്ടു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം