കടമ്പൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കാടാച്ചിറയിൽ വൃക്ഷത്തൈ നട്ടു
കാടാച്ചിറ: കടമ്പൂർ ഗ്രാമ പഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കാടാച്ചിറ പി എച്ച് സിയുടെ പുതിയ കെട്ടിട പരിസരത്ത് വൃക്ഷ തൈ നട്ടു. ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റീ ചെയർപേഴ്സൺ സോന കെ.വി യുടെ അദ്ധ്യക്ഷതയിൽ കടമ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഗിരീശൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീത കെ.വി , ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റീ ചെയര്പേഴ്സൺ രശ്മി.കെ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റീ ചെയർപേഴ്സൺ പ്രസീത പ്രേമരാജൻ
വാർഡ് മെമ്പർമാരായ ഷീജ കെ വി, ഹഫ്‌സീന കെ.പി, സി.കെ ബാബുരാജ് , സന്ധ്യ.വി തുടങ്ങിയവർ പങ്കെടുത്തു.
Comments
Post a Comment