ചിരുതൈ അമ്മ സ്മാരക സർഗ പ്രതിഭാ പുരസ്ക്കാരം മിൻഹ ഷെറിന് നൽകി

മുഴപ്പിലങ്ങാട്:കണ്ണൂർ മലയാളഭാഷാപോഷണവേദി ഏർപ്പെടുത്തിയ ചിരുതൈ അമ്മ, മയ്യിൽ, കിളിയളം സ്മാരക സർഗ പ്രതിഭാ പുരസ്ക്കാരം കണ്ണൂർ കേന്ദ്രീയ വിദ്യാലയത്തിലെ എട്ടാം തരം വിദ്യാർഥിനി വി.വി. മിൻഹ ഷെറിന് ലഭിച്ചു. കെ.ഹൃദിൻ ( കാടാച്ചിറ എച്ച് എസ്), കാർത്തിക് പി.എം ( കാടാച്ചിറ എച്ച് എസ്) എന്നിവർ കവിതയ്ക്കും, വേദിക സൂരജ് (ചെറുമാവിലായി യു.പി.എസ്), നഫീസത്തുൽ മിസ്ന(കടമ്പൂർ ഈസ്റ്റ് യു.പി.എസ്) എന്നിവർ കഥയ്ക്കും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.മുഴപ്പിലങ്ങാട് യു പി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയും മലയാള ഭാഷാപോഷണ വേദിയും സംയുക്തമായി സംഘടിപ്പിച്ച മലയാള വിപഞ്ചിക ഭാഷാവ്യവഹാരകളരി സമാപനത്തിൽ തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.എം. പ്രഭാകരൻ  പുരസ്ക്കാര വിതരണം നടത്തി. കെ.വി.ജയരാജ് അധ്യക്ഷനായി. വി.പ്രഭാകരൻ സൃഷ്ടിശാഖി എന്ന കൈയെഴുത്തു മാസിക പ്രധാന അധ്യാപിക കെ.കെ. റംലത്തിന് നൽകി പ്രകാശനം ചെയ്തു. ജനു ആയിച്ചാൻകണ്ടി, രവി നമ്പ്രം, ഇ.കെ.സിറാജ്,സത്യൻ എടക്കാട്, ടി.വി. ഹമീദ, വി. റോജ, പി. പി.പ്രിയ, കെ.പി.ജാനു, സിആർസി ട്രെയിനർ കെ.രേഷ്മ എന്നിവർ സംസാരിച്ചു. സർഗ്ഗവേദി ടി.കെ.ഡി മുഴപ്പിലങ്ങാട് ഉദ്ഘാടനം ചെയ്തു. രാജൻ വി കണ്ണപുരം അധ്യക്ഷനായി.എ.പി. ശ്രീനന്ദ്, വേദിക സൂരജ്, അനിഹ പ്രകാശ് എന്നിവർ സംസാരിച്ചു. ഭാഷാവ്യവഹാര കളരി
  മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.എം.അതുൽ ഉദ്ഘാടനം ചെയ്തു.രവി നമ്പ്രം അധ്യക്ഷനായി. മുകുന്ദൻ പുലരി, ശൈലജ തമ്പാൻ, ഇ.ബാലസുബ്രഹ്മണ്യൻ എന്നിവർ പരിശീലനം നൽകി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം