ഇരിട്ടി പുഴയിൽ ചാടിയ യുവതിയെ നാട്ടുകാർ രക്ഷിച്ചു
ഇരിട്ടി: ഇരിട്ടിപുഴയിലേക്ക് കരയിൽ നിന്നും എടുത്തുചാടിയ യുവതിയെ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. ആത്മഹത്യ ശ്രമമാണെന്നാണ് പ്രാഥമിക നിഗമനം. പുഴയോരത്തുണ്ടായിരുന്നവരിൽ രണ്ട് യുവാക്കൾ പുഴയിലേക്ക് ചാടി മുങ്ങിത്താഴുന്നതിനിടെ യുവതിയെ കരയ്ക്ക് എത്തിക്കുകയായിരുന്നു.
വിവരം അറിഞ്ഞയുടൻ സ്ഥലത്തെത്തിയ ഇരിട്ടി ഫയർഫോഴ്സ് സംഘം, യുവതിയെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Comments
Post a Comment