കവർച്ചയ്ക്കിരയായ കടകളിലെ പൊളിഞ്ഞ മേൽക്കൂരകൾ വ്യാപാരി വ്യവസായി ഏകോപന സമിതി പുതുക്കി പണിതു
കണ്ണൂർ:കണ്ണൂർ പ്രസ് ക്ലബ് റോഡിൽ ഏഴോളം കടകളിൽ മുകളിലത്തെ ഷീറ്റും ഷട്ടറുകളും ഇളക്കിക്കൊണ്ട് കവർച്ചയ്ക്കിരയായ വ്യാപാരികൾക്ക് തുണയായി വ്യാപാരി വ്യവസായി ഏകോപനസമിതി രംഗത്തെത്തി.
കടകളുടെ ഷീറ്റുകളും ഷട്ടറുകളും പുനസ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള അറ്റകുറ്റപ്പണികളും പുനർനിർമാണവും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ മണ്ഡലം പ്രസിഡണ്ട് കെ വി സലീമിന്റെ നേതൃത്വത്തിൽ നിർവഹിച്ചു. മഴപെയ്യുകയാണെങ്കിൽ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകുവാനുള്ള സാധ്യത കണക്കിലെടുത്ത് അതിവേഗമാണ് പ്രവൃത്തിപൂർത്തിയാക്കിയത്. ഏകോപന സമിതി പ്രവർത്തകരുടെ നേതൃത്വത്തിൽ യുദ്ധകാല അടിസ്ഥാനത്തിൽ പ്രവൃത്തികൾ പൂർത്തികരിച്ചത് വ്യാപാരികൾക്ക് ആശ്വാസകരമായി മാറി.
Comments
Post a Comment