നടാൽ ഒ കെ യു പി സ്കൂളിന് സമീപം അടിപ്പാതദേശീയ പാത അതോറിറ്റി റീജിയണൽ ഓഫീസറുമായി ടി ഒ മോഹനൻ എം എൽ എ കൂടിക്കാഴ്ച്ച നടത്തി
കണ്ണൂർ:നാഷണൽ ഹൈവേ 66 ലെ ബൈപാസ്സ് നിർമാണവുമായി ബന്ധപ്പെട്ടു നടാൽ ഒ കെ യു പി സ്കൂളിന് സമീപം അടിപ്പാത നിർമ്മിക്കണമെന്ന ആവശ്യവുമായി
ടി ഒ മോഹനൻ എം എൽ എ ദേശീയ പാത അതോറിറ്റി റീജിയണൽ ഓഫീസർ കേണൽ ഒ കെ ജാൻബാസുമായി തിരുവനന്തപുരത്തെ ദേശീയപാത റീജണൽ ഓഫീസിൽ ചർച്ച നടത്തി.
ഈക്കാര്യത്തിൽ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ നേരിട്ട് മനസ്സിലാക്കാൻ സ്ഥലം സന്ദർശിക്കണമെന്ന് അദ്ദേഹത്തോട് അഭ്യർത്ഥിച്ചു.
ഈക്കാര്യം പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന്
കേണൽ ഒ കെ ജാൻബാസു
ഉറപ്പു നൽകിയതായി എം എൽ എ അറിയിച്ചു.
Comments
Post a Comment