മഴയിൽ തകർന്ന് മമ്മാ ക്കുന്ന് - കടമ്പൂർ സ്‌കൂൾറോഡ്, യാത്രക്കാർക്ക് അപകട ഭീഷണി



കാടാച്ചിറ : മമ്മാക്കുന്ന് - കടമ്പൂർ സ്കുൾ റോഡ് മഴയിൽ തകർന്ന് തരിപ്പണമായി. വലിയ കുഴികൾ റോഡിൽ രൂപപെട്ടതിനാൽ ഇരുചക്ര വാഹനങ്ങൾ ഉൾപെടെ ചെളിവെള്ളത്തിൽ കയറി ഇറങ്ങിയാണ് പോകുന്നത്. കാൽനട യാത്രയും അസാദ്ധ്യമായിരിക്കുകയാണ് കടമ്പൂർ സ്കൂളിലേക്ക് പോകുന്ന നൂറ് കണക്കിന് വാഹനങ്ങൾ വന്നു മടങ്ങുന്ന തീര റോഡാണിത്. മഴ ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ റോഡിലെ കുഴികളിൽ വെളളം നിറഞ്ഞ് കാണാതാവുമ്പോൾ ഇതിൽ അബദ്ധത്തിൽ വീഴുന്ന ഇരുചക്ര വാഹന യാത്രക്കാർക്ക് അപകടം സംഭവിക്കുമോയെന്ന ആശങ്ക ശക്തമാണ്. എത്രയും വേഗം റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം