തണ്ണീർത്തടം മണ്ണിട്ട് നികത്തി വൻ കെട്ടിട നിർമ്മാണം: മമ്പറം ടൗൺ വെള്ളപ്പൊക്ക ഭീഷണിയിൽ
മമ്പറം : മമ്പറം ടൗണിൽ ചതുപ്പുകളും തോടുകളും നികത്തി വൻകിട കെട്ടിട സമുച്ചയങ്ങൾ ഉയരുന്നു. ചതുപ്പുകളും തണ്ണീർത്തടങ്ങളും നികത്തിയുള്ള കെട്ടിട നിർമ്മാണം കാരണം ഒരു ചെറിയ മഴ പെയ്താൽ പോലും നഗരം വെള്ളപൊക്ക ഭീഷണിയിലാണ്. കണ്ണൂർ - കൂത്തുപറമ്പ് റോഡിൽ മമ്പറം കള്ളു ഷാപ്പിന് മുൻവശത്തായി ഇത്തരത്തിൽ നിരവധി കെട്ടിടങ്ങളാണ് നിർമ്മിച്ചത്. ഒരു പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിൻ്റെ മറവിലാണ് ഈ കൈയ്യേറ്റം. കിൻ്റർഗാർഡൻ, ഹോം സ്റ്റേ ഉൾപ്പെടെയുള്ള വൻ കിട കെട്ടിട സമുച്ചയങ്ങളാണ് ഇവി ടെ പ്രവർത്തിക്കുന്നത്. തണ്ണീർതട മായ ഭൂമി തരം തിരിക്കാതെയാണ് നിർമ്മാണമെന്നാണ് പരാതി. കെട്ടിട നിർമ്മാണ പൂർത്തീകരണത്തിനുള്ള അനുമതി വേങ്ങാട് പഞ്ചായത്ത് സെക്രട്ടറി നൽകിയിട്ടില്ലെന്നാണ് വിവരം. സിവിൽ എൻജിനിയർ ഇതുവരെയായി കംപ് ളി റ്റേഷൻ സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല ഫയർ ആൻഡ് റെസ്ക്യൂ അനുമതിയും ലഭിച്ചിട്ടില്ല. നിരവധി കെ ജി ക്ളാസുകളിലെ കുട്ടികളാണ് കിൻ്റർഗാർഡനിൽ രാവിലെ മുതൽ വൈകിട്ട് വരെ പഠിക്കുന്നത്. കുഞ്ഞുങ്ങളുമായി രക്ഷിതാക്കളുമെത്തുന്നു. വൈദ്യുതി കരണത്തിന് പോലും സർട്ടിഫിക്കറ്റ് ലഭിക്കാത്ത കെട്ടിടത്തിലാണ് പഠനം. മഴക്കാലത്ത് ജലസംഭരണിയായി മാറുന്നരണ്ട് വലിയ തോടുകൾ ഇവിടെ നികത്തി കഴിഞ്ഞു ചതുപ്പുകളും കണ്ടലുകളും മണ്ണിട്ട് മൂടി. വിനാശകരമായി പരിസ്ഥിതി നശിപ്പിച്ചു കൊണ്ടുള്ള ഇത്തരം നിർമ്മാണങ്ങൾക്ക് കൂട്ടുനിൽക്കുകയാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും രാഷ്ട്രീയ പാർട്ടികളുമെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ പരാതി.
Comments
Post a Comment