വ്യാജ ആരോപണം പിൻവലിക്കണം: വെള്ളാപ്പള്ളിക്ക് പി. ശശിയുടെ വക്കീൽ നോട്ടീസ്



കണ്ണൂർ: എസ് എൻ .ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ സി പി എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. പി ശശിയുടെ വക്കീൽ നോട്ടീസ്. രണ്ടാം പിണറായി സർക്കാരിൻ്റെ 
അന്തകൻ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിപി ശശി നിയന്ത്രിച്ച ഓഫീസാണെന്നു വിമർശിച്ച് വെള്ളാപ്പള്ളി ഒരു ചാനൽ അഭിമുഖത്തിൽ പ്രതികരിച്ചിരുന്നു
വ്യാജ ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്ന് വക്കീൽ നോട്ടീസിൽ പി. ശശി ആവശ്യപെട്ടിട്ടുണ്ട്
അഡ്വ.കെ വിശ്വൻ മുഖേനയാണ് നോട്ടീസ് അയച്ചത്. നേരത്തെ മുൻനിലമ്പൂർ എം എൽ എ പി വി അൻവറിൻ്റെ ആരോപണങ്ങൾ വ്യാജമാണെന്ന് ചൂണ്ടികാട്ടി പി ശശി മാനനഷ്‌ടത്തിന് കേസ് ഫയൽ ചെയ്തിരുന്നു. ഈ കേസ് തലശേരി കോടതിയുടെ പരിഗണനയിലാണ്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം