ഭരണം നഷ്‌ടപ്പെട്ട ഈർക്കിൽ പാർട്ടികൾ ഒന്നിക്കുന്നു: മുൻ മന്ത്രിമാരായ കടന്ന പള്ളിയും എ കെ ശശീന്ദ്രനും ഒറ്റപാർട്ടിയായി പ്രവർത്തിക്കും
കണ്ണൂർ: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനം തോൽപ്പിച്ചു വിട്ട രണ്ട് മുൻ മന്ത്രിമാരും അവർ നേതൃത്വം നൽകുന്ന ഈർക്കിൽ പാർട്ടികളും ബലം കൂട്ടാൻ യോജിക്കുന്നു
മുൻ മന്ത്രിരാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ കോണ്‍ഗ്രസ് എസും, മുൻ മന്ത്രിഏ കെ ശശീന്ദ്രന്റെ നേതൃത്വം നല്‍കുന്ന എന്‍സിപി സെക്യുലറുമാണ് ലയന സാദ്ധ്യതകൾക്കായുള്ള നീക്കം തുടങ്ങിയത്. ഇതിൻ്റെ ഭാഗമായി ഇരുനേതാക്കളും തമ്മില്‍ ലയനചര്‍ച്ച തുടങ്ങിയിട്ടുണ്ട്. ലയനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏ കെ ശശീന്ദ്രന്‍, പ്രതിപക്ഷനേതാവ് പിണറായി വിജയനെ അറിയിച്ചു കഴിഞ്ഞു
ലയനത്തിന് വേണ്ടിയുള്ള ആദ്യ ചര്‍ച്ച ഇരു നേതാക്കളും നടത്തി കഴിഞ്ഞു വെന്നാണ് പുറത്തുവരുന്ന വിവരം. എന്‍സിപിയില്‍ പാർട്ടി ചെയർമാൻപി സി ചാക്കോയുമായി ഇടഞ്ഞുകൊണ്ട് എ കെ ശശീന്ദ്രന്‍ വിഭാഗം മാറി നില്‍ക്കുകയാണ്. എന്‍സിപി സെക്യുലര്‍ എന്ന നിലയില്‍ അവര്‍ യോഗം വിളിക്കുകയും ചെയ്തു. ലയന സാധ്യത ചര്‍ച്ച ചെയ്യാന്‍ വേണ്ടിയാണ് ജനറല്‍ ബോഡി വിളിച്ചിരിക്കുന്നതെന്നാണ് വിവരം. ജൂലൈ 11ന് കൊച്ചിയില്‍ വച്ചാണ് യോഗം ചേരുന്നത്.
കഴിഞ്ഞ ദിവസമാണ് കോഴിക്കോട് വച്ച് കടന്നപ്പള്ളി രാമചന്ദ്രനും എ കെ ശശീന്ദ്രനും തമ്മില്‍ ചര്‍ച്ച നടത്തിയത്. ഈ ചര്‍ച്ചയുടെ വിശദാംശങ്ങളാണ് എ കെ ശശീന്ദ്രന്‍ പിണറായി വിജയനെ അറിയിച്ചത്. രണ്ട് പാര്‍ട്ടികളും ഇടതുമുന്നണിക്കൊപ്പമാണ്. അതുകൊണ്ട് തന്നെ ലയനത്തില്‍ സിപിഎമ്മിനോ എല്‍ഡിഎഫിനോ എതിര്‍പ്പില്ലെന്നാണ് ലഭിക്കുന്ന വിവരം. അതിന്റെ അടിസ്ഥാനത്തിലാണ് അടുത്തമാസം 11ന് എന്‍സിപി സെക്യുലര്‍ യോഗം വിളിച്ചത്. കോണ്‍ഗ്രസ് എസും ഉടന്‍ തന്നെ വിഷയത്തില്‍ യോഗം വിളിക്കുമെന്നാണ് വിവരം. പാർട്ടികൾ തമ്മിൽ ലയനം സാധ്യമായാൽ എല്ലാ ജില്ലകളിലും ജില്ലാ കമ്മിറ്റി ഓഫിസുകളും കീഴ് ഘടകങ്ങളും ശക്തമാക്കും. പോഷക സംഘടനകളും വിപുലീകരിക്കുമെന്നാണ് വിവരം.
Comments
Post a Comment