മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു
കൂടാളി :കാവുന്താഴ ഇ എം എസ് വായനശാല ആൻഡ് ഗ്രന്ഥാലയം, യുവധാര കലാകായികവേദി ഡി വൈ എഫ് ഐ കാവുന്താഴ യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ എൽ എസ് എസ് , യു എസ് എസ് , എസ്. എൽ സി സി, പ്ളസ് ടൂ പരീക്ഷാ വിജയികളെ പഠനോത്സവം 2026 എന്ന പേരിൽ അനുമോദിച്ചു. വായനശാലഹാളിൽ നടന്ന പരിപാടി ഡോ കെ . നിധിനഉദ്ഘാടനം ചെയ്തു.
യുവധാര കലാകായിക വേദി സെക്രട്ടറി രജീഷ് കെ പി അധ്യക്ഷത വഹിച്ചു . വാർഡ് മെമ്പർ കെ സി പ്രതാപചന്ദ്രൻ, ഡിവൈഎഫ്ഐ മേഖല ട്രഷറർ ശ്രീലേഷ്, ബ്രാഞ്ച് സെക്രട്ടറി സുനിൽകുമാർ എന്നിവർ സംസാരിച്ചു.
ഇ എം എസ് വായനശാല സെക്രട്ടറി സി. മനോഹരൻ സ്വാഗതവും കെ കെ
ഷജിൽ നന്ദിയും പറഞ്ഞു
Comments
Post a Comment