വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി അനുസ്മരണം നടത്തി
കാടാച്ചിറ :കാടാച്ചിറ ഗ്രാമോദയ വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ വായനപക്ഷചാരണത്തിന്റെ ഭാഗമായി കെ ദാമോദരൻ - താഴത്ത് രാഘവൻ അനുസ്മരണം നടത്തി. മാതൃഭൂമി ലേഖകൻ ബാല സുബ്രഹ്മണ്യൻ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാശാല സെക്രട്ടറി യൂ കെ ബിജു അധ്യക്ഷത വഹിച്ചു. യുവ സാഹിത്യകാരൻ അദ്വൈത് എസ് പവിത്രൻ, പി വനജ ടീച്ചർ, ശ്രീജ ടീച്ചർ എന്നിവർ സംസാരിച്ചു. അശ്വന്ത് എൻ കെ സ്വാഗതവും കെ ഷീജിത നന്ദിയും പറഞ്ഞു
Comments
Post a Comment