സിയെ നീ എന്തിനിത് ചെയ്തു? ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത്
മുംബെ :പൂനെയിൽ പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ മകൾ സിയയ്ക്ക് വധശിക്ഷ നൽകണമെന്ന് മാതാപിതാക്കൾ. മകൾക്ക് മറ്റൊരാളുമായി അടുപ്പമുള്ള കാര്യം അറിയില്ലായിരുന്നുവെന്നാണ് മാതാപിതാക്കളുടെ മൊഴി. മകളാണ് കൊലപാതകം ചെയ്തതെങ്കിലും വധശിക്ഷ തന്നെ നൽകണമെന്ന് മാതാപിതാക്കൾ പറഞ്ഞു. സംഭവത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.
സംഭവത്തിൽ സാഹചര്യ തെളിവുകൾ ശക്തമാണ്. കോടതിയിൽ കേസ് വിജയിക്കാൻ കൂടുതൽ ശക്തമായ തെളിവുകൾ വേണം. കേസിൽ ദൃക്സാക്ഷികൾ ഇല്ലാത്തതാണ് അന്വേഷണ സംഘം നേരിടുന്ന വെല്ലുവിളി. പ്രതികൾ മാസങ്ങൾ നീണ്ട തയ്യാറെടുപ്പ് നടത്തിയെന്ന് പൊലീസ് കണ്ടെത്തി. ഓൺലൈനായി കൊലപാതക രീതികൾ പഠിച്ചു. കൊലപാതകത്തിന്റെ തലേന്ന് പൂനയിലെ കഫെയിൽ സിയാ ഗോയലും കാമുകൻ ചേതൻ ചൗധരിയും എത്തിയതിന്റെ സിസിടിവി തെളിവുകളും ഇന്ന് പുറത്തുവന്നു.
കുടുംബത്തിൽ നിന്നുള്ള സമ്മർദ്ദമായിരുന്നെങ്കിൽ കാമുകനൊപ്പം ഒളിച്ചോടാനുമാവുമായിരുന്നു. എന്നിട്ടും എന്തിന് പ്രതിശ്രുത വരൻ കേതൻ അഗർവാളിനെ കൊന്നു എന്ന ചോദ്യം കസ്റ്റഡിയിലുള്ള പ്രതികളോട് പൊലീസ് ആവർത്തിച്ച് ചോദിച്ചു. സമൂഹത്തിന് മുന്നിൽ കുടുംബത്തിനുണ്ടാവുന്ന നാണക്കേട് ഭയന്നാണാണ് മറ്റ് വഴികൾക്ക് പകരം കൊലപാതകം തെരഞ്ഞെടുത്തതെന്ന് ആവർത്തിക്കുകയാണ് പ്രതിയ സിയ ഗോയൽ. കൊലപാതകത്തിന് മാസങ്ങൾ നീണ്ട തയ്യാറെടുപ്പാണ് നടത്തിയത്.
Comments
Post a Comment