സമരം നടത്തുന്ന നേഴ്‌സ്മാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആന്റി കറപ്ഷൻ ആൻഡ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം ഭാരവാഹികൾ കണ്ണൂർ നഗരത്തിലെ സമരപ്പന്തലുകൾ സന്ദർശിച്ചു


കണ്ണൂർ : ശമ്പള വർദ്ധന അടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശുപത്രികൾക്ക് മുന്നിൽ അനിശ്ചിതകാല സമരം നടത്തുന്ന നേഴ്‌സ്മാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 
ആന്റി കറപ്ഷൻ ആൻഡ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം ഭാരവാഹികൾ കണ്ണൂർ നഗരത്തിലെ വിവിധ സമരപ്പന്തൽ സന്ദർശിച്ചു.
 നഴ്സുമാർ നടത്തുന്ന ന്യായമായ സമരത്തിന്  പരിഹാരമാകുന്നത് വരെ ഫോറത്തിന്റെ പിന്തുണയും സഹായവും ഉണ്ടാകുമെന്ന് ഭാരവാഹികൾ ഉറപ്പു നൽകി 
ആന്റി കറപ്ഷൻ ആൻഡ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി എ വി രവീന്ദ്രൻ, ജില്ലാ പ്രസിഡണ്ട് പ്രദീപൻ തൈക്കണ്ടി, ജനറൽ സെക്രട്ടറി പി കെ ലതീഷ്, ട്രഷറർ റഫീഖ് പാണപ്പുഴ,ബീ ലതേഷ്,കെ പി അബ്ദുൽ റഹീം, ടി ജംഷീദ്, ടി വി സജിത്ത് തുടങ്ങിയവരാണ് സമരപ്പന്തൽ സന്ദർശിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
 ഇന്ത്യൻ നേഴ്സസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇ എ മുഹമ്മദ്  ശിഹാബ്, ജോയിന്റ് സെക്രട്ടറി ഇ കെ അനുപമ,  വൈസ് പ്രസിഡണ്ട് ടെജി മോൾ, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ ബിജോഷ് ജോസഫ്, ധനലക്ഷ്മി ആശുപത്രി യൂണിറ്റ് പ്രസിഡണ്ട് മാവള്ളി പ്രജിത,തുടങ്ങിയവരുമായി സംഘം ചർച്ച നടത്തി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം