ടി കെ ഗോവിന്ദൻ എം എൽ എയ്ക്ക് വധഭീഷണി; ഈ യാത്ര അധികമുണ്ടാകില്ലെന്നും പണി ജയിലിലുള്ളവർ നോക്കുമെന്നും ഫോൺ സന്ദേശം


തളിപറമ്പ് :തളിപറമ്പ് മണ്ഡലം എംഎൽഎ ടി കെ ​ഗോവിന്ദന് വധ ഭീഷണി. ഫോൺ സന്ദേശം വഴിയാണ് വധഭീഷണി വന്നത്. ഈ യാത്ര അധികമുണ്ടാകില്ലെന്നും പണി ജയിലിൽ ഉള്ളവർ നോക്കുമെന്നുമായിരുന്നു ഫോൺ സന്ദേശം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെയും ഫോണിലൂടെ അസഭ്യം വിളിച്ചിരുന്നു. ഇന്നലെവൈകിട്ട് പൊതു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് കോൾ വന്നത്. വധഭീഷണിയിൽ ടി കെ ​ഗോവിന്ദൻ തളിപറമ്പ്  പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
സി പിഎമ്മിൻ്റെ ശക്തികേന്ദ്രമായ തളിപ്പറമ്പിൽ യുഡിഎഫ് പിന്തുണയോടെ വിജയിച്ച ടി കെ ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ ഭാര്യ പി കെ ശ്യാമളയെ പരാജയപ്പെടുത്തിയിരുന്നു. തളിപ്പറമ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിനെതിരെ സിപിഐഎമ്മിൽ വ്യാപക വിമർശനമാണ് നടക്കുന്നത്. തളിപ്പറമ്പിലെയും പയ്യന്നൂരിലെയും തോൽവിയുമായി ബന്ധപ്പെട്ട് എം വി ഗോവിന്ദൻ നടത്തിയ പ്രതികരണത്തിനെതിരെ കഴിഞ്ഞ ദിവസം തളിപ്പറമ്പിലും പയ്യന്നൂരിലും വിമതരായി മത്സരിച്ച് വിജയിച്ച ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും വിമർശനമുന്നയിച്ചിരുന്നു. കണ്ണൂർ പ്രന് ക്ളബ്ബിൽ നടത്തിയസംയുക്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു എംവി ഗോവിന്ദനെതിരെ ഇരുവരും വിമര്‍ശനം ഉന്നയിച്ചത്. തളിപ്പറമ്പിലെയും പയ്യന്നൂരിലെയും തോല്‍വി ജില്ലാ കമ്മിറ്റിക്ക് മേല്‍ കെട്ടിവെയ്ക്കുന്നുവെന്നായിരുന്നു വിമര്‍ശനം. ജില്ലാ കമ്മിറ്റിക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന് ടി കെ ഗോവിന്ദന്‍ പറഞ്ഞിരുന്നു. തെറ്റ് തിരുത്താനുള്ള നടപടി പാര്‍ട്ടിയില്‍ ഉണ്ടാവുന്നില്ലെന്ന് വി കുഞ്ഞികൃഷ്ണനും വിമർശിച്ചു
27 സ്ഥാനാത്ഥികള്‍ മണ്ഡലം കമ്മിറ്റി അംഗീകരിക്കാത്തവരാണെന്ന് ടി കെ ഗോവിന്ദന്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതില്‍ 24 പേര്‍ തോറ്റെന്നു ​ഗോവിന്ദൻ പറഞ്ഞു. തോല്‍വിയില്‍ ജില്ലാ കമ്മിറ്റിക്ക് പിശകില്ലെന്നും കബളിപ്പിക്കലാണ് നടക്കുന്നതെന്നും പാര്‍ട്ടി വഞ്ചനയാണതെന്നും അദേഹം പറഞ്ഞു. തളിപ്പറമ്പില്‍ ഏതെങ്കിലും പാര്‍ട്ടി ഘടകം സ്ഥാനാര്‍ത്ഥിയെ അംഗീകരിച്ചിരുന്നോ എന്ന് ടി കെ ഗോവിന്ദന്‍ ചോദിച്ചിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം