വ്യാപാരി ഏകോപന വ്യവസായ ഏകോപന സമിതി ആശ്രയ പദ്ധതിയിൽ ഒരു കോടി നൽകും


കണ്ണൂർ. കേരള വ്യാപാരി വ്യവസായിഏകോപനസമിതി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ അഭിമുഖത്തിൽ കണ്ണൂർ ജില്ലയിൽ നിന്നും വിജയിച്ച എംഎൽഎ മാർക്ക് സ്വീകരണവും ജില്ലാ കൗൺസിൽ യോഗവുംജൂൺ 12 ന് 2 30 ന് പാറക്കണ്ടി വ്യാപാര ഭവനിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
2023 ജനുവരി ഒന്നിന് കണ്ണൂർ ജില്ലാ കമ്മിറ്റി ആവിഷ്‌കരിച്ച് നടപ്പിലാക്കിയ ആശ്രയ പദ്ധതിയിൽ നിന്ന് മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള ആനുകൂല്യ വിതരണവും പരിപാടിയിൻനടത്തും ഏകോപനസമിതി കണ്ണൂർ ജില്ലാ കൗൺസിൽ അംഗങ്ങൾ പങ്കെടുക്കുന്ന സമ്മേളനം. വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ഏകോപന സമിതി കണ്ണൂർ ജില്ലാ പ്രസിഡണ്ട് ദേവസ്യ മേച്ചേരി അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ എം എൽ എമാരും സംസ്ഥാന പ്രസിഡണ്ട് രാജു അപ്സര, സീനിയർ വൈസ് പ്രസിഡണ്ട് കെ വി അബ്ദുൽഹമീദ്, പുനത്തിൽ ബാഷിത്, എം പി തിലകൻ, കെ യു വിജയകുമാർ, സി കെ രാജൻ, ജില്ലാ ഭാരവാഹികൾ എന്നിവർ സംബന്ധിക്കും. പദ്ധതിയിലെ ഒരംഗം മരണപ്പെടുമ്പോൾ മറ്റ് അംഗങ്ങൾ 100 രൂപ സംഭാവന നൽകി സമാഹരിക്കുന്ന സംഖ്യയിൽ നിന്ന് പരേതൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകുന്നതാണ് പദ്ധതി. ഇതുവ രെയായി പദ്ധതിയിലൂടെ 270 കുടുംബങ്ങൾക്ക് 27 കോടി രൂപ സഹായകരമായി നൽകിയിട്ടുണ്ട്.  12ന് നടക്കുന്ന സമ്മേളനത്തിൽ 10 കുടുംബങ്ങൾക്കുള്ള ഒരു കോടി രൂപയാണ് വിതരണം ചെയ്യുക. ജില്ലാ ജനറൽബോഡി യോഗവും തെരഞ്ഞെടുപ്പും വരുന്ന ജൂൺ 24ന് രാവിലെ മുതൽ വ്യാപാര ഭവനിൽ  നടക്കും. വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ
 പി ബഷിത്
എം പി തിലകൻ,
സി കെ രാജൻ,
 കെ പി അയ്യൂബ്,
 എ സുധാകരൻ,
കെ വി സലിം എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം