നടാൽ ഒ . കെ . യു പി സ്കൂളിന് സമീപം മിനി പിക്ക് അപ്പ് വാൻ മറിഞ്ഞ് ഡ്രൈവർക്ക് പരുക്കേറ്റു
തോട്ടട : കണ്ണൂർ - തലശേരി ദേശീയ പാതയിൽ വീണ്ടും വാഹനാപകടം.
നടാൽ ഒ . കെ യു .പിസ്കൂളിന് സമീപമാണ് മിനി
പിക്കപ്പ് വാൻ മറിഞ്ഞത്.
ബുധനാഴ്ച്ചപുലർച്ചെ 5:50 നാണ് സംഭവം തമിഴ്നാട് ട്രിച്ചിയിൽ നിന്നും കണ്ണൂരിലേക്ക് ഇളമ്പക്കയുമായി വന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. ഡ്രൈവറെ എടക്കാട് പൊലിസും നാട്ടുകാരും ചേർന്ന് പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ചാല ദേശീയ പാത ബൈപ്പാസിൽ കെ എസ് ആർ ടി സി ബസ് ഡിവൈഡറിലിടിച്ച് നിരവധി യാത്രക്കാർക്ക് പരുക്കേറ്റിരുന്നു.
Comments
Post a Comment