കണിച്ചാറിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം
കേളകം: കണിച്ചാർ-കേളകം പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന രണ്ടാം പാലത്തിന് സമീപം ശനിയാഴ്‌ച രാവിലെ കാറുകൾ കൂട്ടിയിടിച്ച് അപകടം. രാവിലെ 9.30ഓടെയായിരുന്നു സംഭവം.കേളകം ഭാഗത്തേക്ക് പോവുകയായിരുന്ന കൊട്ടിയൂർ സ്വദേശിയുടെ കാറും പേരാവൂർ ഭാഗത്തേക്ക് പോവുകയായിരുന്ന നാനാനിപൊയിൽ സ്വദേശിയുടെ വാഹനവും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വലിയ വളവുള്ള ഈ ഭാഗത്ത് അപകടങ്ങൾ പതിവായതിനാൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കൈവരികൾ ബലപ്പെടുത്തുകയും മുന്നറിയിപ്പ് ബോർഡുകൾ, വേഗപരിധി നിയന്ത്രണ സംവിധാനങ്ങൾ എന്നിവ സ്ഥാപിക്കുകയും ചെയ്യണമെന്നാണ് ആവശ്യം.
Comments
Post a Comment