എടക്കാട് സാഹിത്യ വേദി കവിതാ ചർച്ച നടത്തി
`
എടക്കാട്: എടക്കാട് സാഹിത്യവേദിയുടെ എഴുപത്തിരണ്ടാം പ്രതിമാസ പരിപാടിയിൽ കവി പ്രസാദ് കൂടാളി 'കവിതയുടെ ചൂണ്ടുവിരൽ' എന്ന വിഷയം അവതരിപ്പിച്ചു. ഒ.എം രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ടി.വി വിശ്വനാഥൻ, കെ.വി ജയരാജൻ, പി.വി പ്രേമവല്ലി, രേഖ സതീശ് സംസാരിച്ചു. മലയാളം ബിരുദ പരീക്ഷയിൽ ഉന്നത വിജയം നേടിയ യുവകവി അദ്വൈത് എസ് പവിത്രനെ ടി.കെ.ഡി മുഴപ്പിലങ്ങാട് അനുമോദിച്ചു. മൃദുല വി.എം, ദിവ്യ കെ ഏച്ചൂർ, യു.പി പ്രകാശൻ, എം.കെ മറിയു, സന്തോഷ് എൻ.പി മുഴപ്പിലങ്ങാട്, രൂപ രാജേന്ദ്രൻ, കെ ഉണ്ണികൃഷ്ണൻ, തുഷാര കെ, സി ഗിരീശൻ, സതീശൻ, അദ്വൈത് എന്നിവർ കവിത വായിച്ചു. സതീശൻ മോറായി സ്വാഗതം പറഞ്ഞു.
Comments
Post a Comment