ബസ് റൂട്ട് അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം കെ സുധാകരൻ എം പിക്ക് കൈമാറി
കാടാച്ചിറ: നിരവധി വിദ്യാർത്ഥികൾ ഉൾപ്പെടെ യാത്രക്കാരുള്ള കടമ്പൂർ പഞ്ചായത്തിലെ കോട്ടൂർ, മാളികപറമ്പ പ്രദേശങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് പുതുതായി ബസ് റൂട്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം കടമ്പൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി എൻ കെ അബ്ദുൽ ജലീൽ, കെ സുധാകരൻ എം പി ക്ക്* കൈമാറി.
ഈ വിഷയം ഉടൻതന്നെ ഗതാഗത വകുപ്പ് മന്ത്രി സി പി ജോണിന്റെ ശ്രദ്ധയിൽ പെടുത്തി ബസ് അനുവദിക്കാൻ വേണ്ടുന്ന നടപടികൾ കൈക്കൊള്ളാൻ ആവശ്യപ്പെടുമെന്ന് എം പി ഉറപ്പ് നൽകി.
ബസ് അനുവദിക്കുന്നതിനായി മുഖ്യമന്ത്രി, ഗതാഗത മന്ത്രി ഉൾപ്പെടെയുള്ളവരെ നേരിട്ട് കണ്ട് നിവേദനം നൽകുന്നതിനായി *ജനകീയ ഒപ്പ് ശേഖരണം* ഈ മാസം അവസാനവാരം നടത്തുമെന്ന് നേതാക്കൾ അറിയിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ഗോൾഡൻ റഫീഖ്,യൂത്ത്ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ശാക്കിർ ആഡൂർ,ഹുസൈനാർ,ബഷീർ മെയ്ക്കൽ, നസീർ കോട്ടൂർ,റഹൂ കേഫ് മുരിങ്ങോളി, സാദിഖ് ഒളവിൽ എന്നിവരും പങ്കെടുത്തു.
Comments
Post a Comment