ഒന്നാം ചരമ വാർഷിക ദിനത്തിൽ മാധ്യമപ്രവർത്തകൻരാഗേഷ് കായലൂരിനെ അനുസ്മരിച്ചു
മട്ടന്നൂർ:
വാഹനാപകടത്തിൽ മരണമടഞ്ഞ ദേശാഭിമാനി ലേഖകനും മട്ടന്നൂർ പ്രസ് ഫോറം മുൻ പ്രസിഡന്‍റുമായ രാഗേഷ് കായലൂരിനെ ഒന്നാം ചരമ വാർഷിക ദിനത്തിൽ മട്ടന്നൂർ പ്രസ്ഫോറത്തിന്റെ നേതൃത്വത്തിൽ അനുസ്മരിച്ചു. മട്ടന്നൂർ റാറാവീസ് ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം മുൻ വ്യവസായ മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ ഷാജിത്ത് അനുസ്മരണ പ്രഭാഷണം നടത്തി. പ്രസ്ഫോറം പ്രസിഡന്‍റ് ജിജേഷ് ചാവശേരി അധ്യക്ഷനായി. എം രതീഷ്, വി ആർ ഭാസ്കരൻ, പി പി അബ്ദുൽ ജലീൽ, വി രാമദാസൻ, രാജൻ പുതുക്കുടി, എൻ സി സുമോദ്, പി വിജിത്ത് കുമാർ, കെ പി രമേശൻ, അണിയേരി അച്യുതൻ, എം കുമാരൻ, എം കെ അബ്ദുറഹ്മാൻ, എം മുകുന്ദൻ, ടി വി മോഹനൻ, മുസ്തഫ ദാവാരി, ഗണേശൻ കുന്നുമ്മൽ, രാജേന്ദ്രൻ മാലൂർ, യൂസഫ് റാറാവീസ്, വി എൻ മുഹമ്മദ്, രമേഷ് ബാബു എന്നിവർ സംസാരിച്ചു. പ്രസ് ഫോറം സെക്രട്ടറി കെ പി അനിൽ കുമാർ സ്വാഗതവും ട്രഷറർ മട്ടന്നൂർ സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
Comments
Post a Comment