ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമായി മെസ്സി; തൊട്ടുപിന്നിൽ എംബപ്പേ

ന്യൂയോർക്ക്:ഫിഫ ലോകകപ്പ് പുരോഗമിക്കുമ്പോൾ കാൽപന്തുകളിയുടെ ചരിത്രത്തിൽ തന്റെ സ്‌ഥാനം ഊട്ടി ഉറപ്പിച്ചിരിക്കുകയാണ് അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി. ഓസ്ട്രിയയ്ക്കെതിരായി ഇന്ന് നടന്ന ഗ്രൂപ്പ് പോരാട്ടത്തിൽ ഗോൾ നേടിയതോടെ ഫിഫ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും അധികം ഗോളുകൾ നേടിയ താരമായി മാറിക്കഴിഞ്ഞു മെസ്സി.ഇതുവരെ കളിച്ച 28 ലോകകപ്പ് മത്സരങ്ങളിൽ നിന്ന് 18 ഗോളുകൾ നേടിയിട്ടുണ്ട് താരം. തന്റെ ആറാം ലോകകപ്പിനിറങ്ങിയ താരം ഇത്തവണ രണ്ടു മത്സരങ്ങളിൽ നിന്നും ഹാട്രിക് അടക്കം അഞ്ചു ഗോളുകൾ നേടിക്കഴിഞ്ഞു.
മെസ്സിയുടെ മാസ്മരിക പ്രകടനത്തോടെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് ജർമനിയുടെ ഇതിഹാസ സ്‌ട്രൈക്കർ മിറോസ്ലാവ് ക്ലോസെയാണ്. നാല് ലോകകപ്പുകളിലായി 24 മത്സരങ്ങളിൽ നിന്ന് 16 ഗോളുകളാണ് ക്ലോസെയുടെ സമ്പാദ്യം.ഫ്രാൻസിന്റെ നായകൻ  കിലിയൻ എംബാപ്പെയും 16 ഗോളുകളുമായി തൊട്ടു പിന്നാലെയുണ്ട്. ആദ്യ മത്സരത്തിൽ സെനഗലിനെതിരെ രണ്ടു ഗോളുകൾ നേടിയ എംബാപ്പെ ഇന്ന് ഇറാഖിനെതിരെയും രണ്ടു  ഗോളടിച്ചിരുന്നു. നിലവിൽ മെസ്സിയുടെ റെക്കോർഡിനുള ഒരേയൊരു വെല്ലുവിളിയും താരമാണ്. തൊട്ടു പിന്നാലെ 15 ഗോളുകളുമായി മൂന്നാം സ്ഥാനത്ത് ഉള്ളത് 19 ലോകകപ്പ് മത്സരങ്ങൾ കളിച്ച ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ നസാരിയോയാണ് .
സൂപ്പർതാരവും നായകനുമായ കിലിയൻ എംബപ്പേയെ കുന്തമുനയായി നിർത്തിയുള്ള 4-2-3-1 ഫോർമേഷനായിൽ ഫ്രാൻസ് ഇറങ്ങിയപ്പോൾ 4-5-1 എന്ന വിന്യാസമാണ് ഇറാഖികൾ സ്വീകരിച്ചത്. ആദ്യ മത്സരത്തിൽ സെനഗളിനെ തകർത്ത ഫ്രാൻസ് നിർത്തിയിടത്ത് നിന്ന് തന്നെ തുടങ്ങിയപ്പോൾ നോർവേയോട് തോൽവി വഴങ്ങിയ ഇറാക്ക് കരുതിയാണ് കളിച്ചത്.
കളിയുടെ പതിന്നാലാം മിനുട്ടിൽ കളിയിലെ ഇതുവരെയുള്ള ഏക ഗോൾ പിറന്നു. ഇറാഖി പെനാൽറ്റി ബോക്സിന്റെ വലതുവശത്ത് നിന്ന് പന്ത് സ്വീകരിച്ച എംബാപ്പെ തൊടുത്ത മഴവിൽ ഷോട്ട് ഇറാഖി വല കുലുക്കി. ലോകകപ്പിലെ താരത്തിന്റെ പതിനഞ്ചാം ഗോളാണിത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം