കാടാച്ചിറ ഗ്രാമോദയ വായനശാല ആൻഡ് ഗ്രന്ഥാലയത്തിൽ വായനപക്ഷചാരണം നടത്തി
കാടാച്ചിറ : കാടാച്ചിറ ഗ്രാമോദയ വായനശാല ആൻഡ് ഗ്രന്ഥാലയത്തിൽ വായനപക്ഷചാരണത്തിന്റെ ഉദ്‌ഘാടനം എഴുത്തുകാരി രൂപാ രാജേന്ദ്രൻ നിർവ്വഹിച്ചു. കെ കെ പ്രശാന്തന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച ചടങ്ങിൽ കണ്ണൂർ താലൂക്ക് ലൈബ്രറി കൌൺസിൽ വൈസ് പ്രസിഡന്റ് വി കെ ഗിരിജൻ പി എൻ പണിക്കർ അനുസ്മരണവും, യൂ കെ ബിജു ഐ വി ദാസ് അനുസ്മരണവും നടത്തി. ഫാത്തിമ ടീച്ചർ, യദു മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. വിദ്യാർത്ഥികളായ റയാൻ,മെഹസിൽ എന്നിവരും വായനാദിന പ്രസംഗം നടത്തി. ഓമന പി സ്വാഗതവും അശ്വന്ത് എൻ കെ നന്ദിയും പറഞ്ഞു
Comments
Post a Comment