കീഴറയിൽ ഗ്രന്ഥശാലാ ഉദ്ഘാടനവും അനുമോദന ചടങ്ങും ജൂലായ് അഞ്ചിന്



`
കാടാച്ചിറ : കീഴറ എ.കെ.ജി സ്മാരക വായനശാലയുടെയും ഡി.വൈ.എഫ്.ഐ കീഴറ ടൗൺ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ അനുമോദന ചടങ്ങും  ഗ്രന്ഥാലയത്തിൻ്റെ ഉദ്ഘാടനവും നടത്തും ജൂലായ് അഞ്ചിന്  വൈകുന്നേരം 4 മണിക്ക് കീഴറ എ.കെ.ജി സ്മാരക വായനശാലയിൽ നടക്കുന്ന പരിപാടിയിൽ
​എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും, ക്ഷേത്രക്കുളത്തിൽ വീണ കൂട്ടുകാരിയുടെ ജീവൻ രക്ഷിച്ച  റിഷിക രജിൽ എന്നിവരെയും ചടങ്ങിൽ അനുമോദിക്കും. തേനമ്പറ്റ വയൽ വെടിക്കെട്ട് കമ്മിറ്റിയുടെ സഹകരണത്തോടെയുള്ള വായനശാലയിലെ സി.സി.ടി.വി സ്വിച്ച് ഓൺ കർമ്മവും ഇതോടൊപ്പം നടക്കും.
​ഡോ. വി. ശിവദാസൻ എം.പി പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ടി.സുനീഷ്  ചടങ്ങിൽ അധ്യക്ഷനാകും. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  കെ.വി. ബിജു സി.സി.ടി.വി സ്വിച്ച് ഓൺ കർമ്മം നിർവ്വഹിക്കും. കണ്ണൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി . കെ.ടി. ശശി പുസ്തകം ഏറ്റുവാങ്ങും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം