ഇരിക്കൂർ മിനി സിവിൽ സ്‌റ്റേഷൻ :ആദ്യഘട്ട കെട്ടിട നിർമ്മാണത്തിനായി ബഡ്ജറ്റിൽ അഞ്ച് കോടി രൂപ അനുവദിച്ചു



ഇരിക്കൂർ : വിഡി സതീശൻ്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിൻ്റെ ആദ്യ ബഡ്ജറ്റിൽ മലയോര മണ്ഡലമായ ഇരിക്കൂറിന് നേട്ടമുണ്ടായതായി അഡ്വ. സജീവ് ജോസഫ് എം എൽ എ അറിയിച്ചു. മലയോരത്തിൻ്റെ സിരാകേന്ദ്രങ്ങളിലൊന്നായ ഇരിക്കൂർ മിനി സിവിൽ സ്റ്റേഷൻ ആദ്യ ഘട്ട കെട്ടിട നിർമ്മാണത്തിന് ബഡ്ജറ്റിൽ അഞ്ച് കോടി രൂപ വകയിരുത്തി. മലയോര ജനതയുടെ ഏറെക്കാലത്തെ ആവശ്യങ്ങളിലൊന്നായ ഫയർ സ്റ്റേഷൻ  ശ്രീകണ്ഠാപുരത്ത് അനുവദിച്ചു. വട്ട്യാം തോട് പുതിയ പാലം നിർമ്മാണത്തിന് 9.50 കോടി രൂപ അനുവദിച്ചു. എരുവാട്ടി - വിമലശേരി - തേർത്തല്ലി റോഡിന് ഒരു കോടി രൂപ ബഡ്ജറ്റിൽ അനുവദിച്ചിട്ടുണ്ട്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം