പ്രതിഷേധത്തിനിടയിൽ മുഖത്തടിയേറ്റു; സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയ്ക്ക് മർദ്ദനം

ജയ്പൂർ :സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയ്ക്ക് നേരെ ആക്രമണം. ജയ്പൂരിൽ നടന്ന പ്രതിഷേധത്തിനിടയിലാണ് അഭിജിതിന് മർദ്ദനമേറ്റത്. ആക്രമിച്ചത് ഭീരുക്കളാണെന്നും ശക്തമായ പ്രതിഷേധം തുടരുമെന്നും അഭിജിത് വ്യക്തമാക്കി. എക്സിൽ ആണ് പ്രതികരണം അറിയിച്ചത്.​ നീറ്റ് പരീക്ഷാ ചോർച്ചയിൽ പ്രതിഷേധിച്ച് ബംഗ്ളൂരുവിൽ കോക്കറോച്ച് ജനത പാർട്ടി ഇന്നലെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഫ്രീഡം പാർക്കിൽ കനത്ത മഴ വക വയ്ക്കാതെ ആയിരുന്നു പ്രതിഷേധം. വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.
പരീക്ഷ നടത്തിപ്പ് വീഴ്ച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രതിഷേധമാണ് ഇപ്പോൾ രാജ്യമാകെ പടർന്നു പിടിച്ചത്. രാജി ആവശ്യപ്പെട്ടുള്ള നിവേദനത്തിൽ 5 ലക്ഷത്തിലധികം പേരാണ് ഒപ്പിട്ടത്. പാറ്റകൾ എല്ലാം അതിജീവിക്കും, പരീക്ഷകളെ തമാശയായി കാണുന്ന വിദ്യാഭ്യാസ മന്ത്രിയേക്കാൾ മികച്ചൊരാളെ ഇന്ത്യയിലെ വിദ്യാർത്ഥികൾ അർഹിക്കുന്നുണ്ടെന്നു അഭിജിത് ദീപ്‌കെ ചൂണ്ടിക്കാട്ടി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം