പരാജയങ്ങളെ പാഠമാക്കി മുന്നേറുന്നവർ യഥാർത്ഥമിടുക്കൻമാർ : ടി കെ ഗോവിന്ദൻ എം എൽ എ
തളിപ്പറമ്പ്: വിജയത്തിന്റെ കൊടുമുടി കീഴടക്കുന്നവര്‍ പ്രതിഭ മാത്രം ഉള്ളവരല്ല, പരാജയങ്ങളെ പാഠമാക്കി മുന്നേറുന്ന മിടുക്കരുമാണെന്ന് ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ.
മിടുക്കര്‍ ജന്മനാ ഉണ്ടാവുന്നവരല്ല, കഠിനാധ്വാനത്തിലൂടെയും നിരന്തര പരിശ്രമത്തിലൂടെയും അവര്‍ സ്വയം രൂപപ്പെടുന്നവരാണ്.
സ്വപ്നം കാണാനും അതിനു വേണ്ടി പ്രവര്‍ത്തിക്കുവാനും ധൈര്യമുള്ളവരാണ് യഥാര്‍ത്ഥ മിടുക്കൻമാരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുറുമാത്തൂര്‍ ചൊറുക്കളയില്‍ പൊതുജന വായനശാല മലരട്ടയും ഒരുമ സ്വാശ്രയ സംഘവും സംയുക്തമായി സംഘടിപ്പിച്ച പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ വിവിധ മത്സര പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു.
വായനശാല പ്രസിഡന്റ് പി വി.വിനോദ് അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സറീന സാമ, വി.രമ്യ കെ.സുമ സ്വാശ്രയ സംഘം പ്രസിഡന്റ് പി.വി.രാജീവന്‍, ട്രഷറര്‍ ഐ.വി.രതീഷ്, എം.സി.ചന്ദ്രബാബു എന്നിവര്‍ പ്രസംഗിച്ചു.
എം.വി.പീതാംബരന്‍ സ്വാഗതവും കെ.വി.ജയചന്ദ്രന്‍ നന്ദിയും പറഞ്ഞു.
Comments
Post a Comment