കൊട്ടിയൂർ തീർത്ഥാടകർ സഞ്ചരിച്ച വാഹനം മാക്കൂട്ടത്ത് അപകടത്തിൽപ്പെട്ടു
ഇരിട്ടി: കൊട്ടിയൂർ തീർത്ഥാടകർ സഞ്ചരിച്ച ട്രാവലർ മാക്കൂട്ടത്ത് അപകടത്തിൽപ്പെട്ടു. തിങ്കളാഴ്ച്ച രാവിലെ മാക്കൂട്ടം ചെക്പോസ്റ്റിനു സമീപമാണ് അപകടമുണ്ടായത്. ട്രാവലർ മറ്റൊരു ബസ്സിൻ്റെ പുറകിൽ ഇടിക്കുകയായി രുന്നു.
ഇതിനുപിറകെ വന്ന മറ്റൊരു പിക്ക്‌അപ്പ് ജീപ്പ് റോഡരുകി ലേക്ക് മറിയുകയും ചെയ്‌തു. ട്രാവലറിലുണ്ടായിരു ന്ന പരുക്കേറ്റ തീർത്ഥാടകർ ഇരിട്ടി യിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് അവർ സ്വ ദേശത്തേക്ക് മടങ്ങി.
Comments
Post a Comment