മഞ്ചേശ്വരം ചെക്ക് പോസ്റ്റിൽ ബസിൽ കടത്തുകയായിരുന്നകോടികൾ വിലമതിപ്പുളള രേഖകളില്ലാത്ത സ്വർണം പിടികൂടി

മഞ്ചേശ്വരം. വാഹന പരിശോധനക്കിടെ മഞ്ചേശ്വരം എക്സൈസ് ചെക്ക്പോസ്റ്റിൽ വൻസ്വർണ്ണവേട്ടമംഗലാപുരം ഭാഗത്തു നിന്നും കാസർഗോഡ് ഭാഗത്തേയ്ക്ക് വരികയായിരുന്ന കർണ്ണാടക കെഎസ്ആർടിസി ബസ്സിൽ നിന്നും മതിയായ രേഖകളില്ലാതെ കർണ്ണാടകയിൽ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന 595.68ഗ്രാം സ്വർണ്ണാഭരണങ്ങളുമായി പശ്ചിമ ബംഗാൾ സ്വദേശി സുരജിത് ഖോറായി യെയാണ് മഞ്ചേശ്വരം എക്സൈസ് ചെക് പോസ്റ്റ്‌ സർക്കിൾ ഇൻസ്‌പെക്ടർ പി. എ ജോസഫും പിടികൂടിയത്. രേഖകളില്ലാത്തതിനാൽ സ്വർണ്ണഭാരണങ്ങൾ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡിന് തുടർ നടപടികൾക്കായി കൈമാറി . പരിശോധയിൽ എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് കുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് സുരേശൻ. പി, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് പ്രജിത് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ നിഖിൽ പവിത്രൻ, രാജേഷ്. പി എന്നിവരും ഉണ്ടായിരുന്നു

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം