ജനക്ഷേമ പദ്ധതികളിൽ നിന്നും പിൻമാറി സ്വകാര്യ മേഖലയ്ക്ക് ഊന്നൽ കൊടുക്കുന്ന ബഡ്ജറ്റ്: പിണറായി വിജയൻ


തിരു:ജനക്ഷേമ പദ്ധതികളിൽ നിന്ന് യു‍ഡിഎഫ് സർക്കാർ പിന്മാറുന്നുവെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. പരമ്പരാഗത വ്യവസായ മേഖലയിൽ നേരത്തെ ഉണ്ടായിരുന്ന വിഹിതം ബജറ്റിൽ വെട്ടിക്കുറച്ചെന്നും അദ്ദേഹം വിമർശിച്ചു. കേരളം സാമ്പത്തികമായി അപകടാവസ്ഥയിൽ എന്ന സന്ദേശമാണ് ബജറ്റിലുള്ളതെന്നും പിണറായി വിജയൻ വ്യക്തമാക്കി. യുഡിഎഫ് സർക്കാരിന്റെ ബജറ്റ് ഊന്നൽ നൽകുന്നത് സ്വകാര്യ മേഖലയെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അലോക്കേഷൻ പരിശോധിച്ചാൽ സാമ്പത്തിക സ്ഥിതി അപകടാവസ്ഥയിൽ അല്ല. പുതിയ സർക്കാരിൻറെ നയപ്രഖ്യാപനവും ധവള പത്രവും എല്ലാം നൽകിയത് കൃത്യമായ സന്ദേശങ്ങൾ.കേരളത്തിൻറെ സാമ്പത്തിക അവസ്ഥ അപകടകരം എന്ന സന്ദേശമാണ് നൽകിയത്. അതുതന്നെയാണ് ബജറ്റിലും ആവർത്തിച്ചത്. ജനക്ഷേമത്തിലും നാടിൻറെ വികസനത്തിലും ബജറ്റ് പിൻവാങ്ങുന്നു.
സാമ്പത്തിക സ്ഥിതി മോശമല്ലാതിരുന്നിട്ടും ജനക്ഷേമത്തിന്റെ കാര്യത്തിലും നാടിൻ്റെ വികസനത്തിനും നല്ലതുപോലെ പിൻവാങ്ങൽ ഉണ്ടാകുന്നു. പരമ്പരാഗത വ്യവസായ മേഖലയിൽ നേരത്തെ ഉണ്ടായിരുന്ന വിഹിതം വെട്ടിക്കുറച്ചു. ബജറ്റ് വിഹിതം വിവിധ മേഖലകളിൽ കുറച്ചു.കാർഷക മേഖലയിൽ ആശ്വാസം നടപടിയുമില്ലെന്നും പിണറായി വിജയൻ വിമർശിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം