ഉദ്യോഗസ്ഥർക്ക്കൈക്കൂലി വാരി കോരി നൽകി ടിപ്പർ ലോറികളുടെ മരണപ്പാച്ചിൽ തുടരും: പെരുവഴിയിൽ പുഴുക്കളെപ്പോലെ മനുഷ്യ ജീവനുകൾ ചതഞ്ഞരയുന്നു



കണ്ണൂർ:കൊല്ലം ജില്ലയിൽ ടിപ്പർ ലോറികൾ കൂട്ട കൊലയ്ക്കു ശേഷവും സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ടിപ്പർ ലോറികൾ മരണപ്പാച്ചിൽ നടത്തുന്നു.  യാതൊരു നിയന്ത്രണവും ഇല്ലാതെ എല്ലാ സമയങ്ങളിലും നിയമം ലംഘിച്ച് ഓടുന്ന ടിപ്പർ ലോറി ഉടമകൾക്ക് റോഡിലൂടെ തലങ്ങും വിലങ്ങും ഓടാൻ മാസപ്പടി വാങ്ങി അനുമതി നൽകുകയാണ് പൊലിസും മോട്ടോർ വാഹന വകുപ്പ് അധികൃതരും . കണ്ണൂരിൽ ദേശീയ പാത പ്രവൃത്തിക്കായി മണ്ണിറക്കുന്നതിൻ്റെ ഭാഗമായും സ്വകാര്യ വൻകിട നിർമ്മാണങ്ങൾക്കുമായാണ് ടിപ്പർ ലോറികൾ കൂടുതൽ പരക്കം പായുന്നത്. ഇരിക്കൂർ മേഖലയിൽ ചെങ്കൽ ലോറികളും മരണം വിതയ്ക്കുന്നുണ്ട്. മലയോര മേഖലയിൽ നിരവധി ബൈക്ക് യാത്രക്കാർക്കാണ് ജീവൻ നഷ്‌ടമായത്.
ഇത്തരം ലോറികളുടെ ഫിറ്റ്നസ് ഉൾപ്പെടെയുള്ളവ പരിശോധിക്കാൻ വാഹന ഗതാഗത വകുപ്പ് തയ്യാറാകുന്നില്ല. ഈ പശ്ചാത്തലത്തിലാണ് കൊട്ടാരക്കര നിലേശ്വരത്തെ അപകടമുണ്ടായത്.
സ്കൂൾ പ്രവർത്തന സമയത്തും ടിപ്പർ നിർപാദം സർവീസ് തുടരുകയാണ്. സ്കൂൾ വിദ്യാർത്ഥികൾ കടുത്ത ആശങ്കയിലാണ്. കണ്ണൂർജില്ലയിൽ വ്യാപകമായ നിലയിൽ മണ്ണ് ഖനനവും വയൽ തണ്ണീർ തടങ്ങൾ നികത്തുന്നു.  പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങളുടെ സംരക്ഷണത്തിലും റവന്യു ഉദ്യോഗസ്ഥരെ പിൻതുണയോടെയാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇതിനായിട്ടാണ് ടിപ്പർ ലോറികൾ മരണപ്പാച്ചിൽ നടത്തുന്നത്. കൈകൂലി കൊടുത്തും കാണേണ്ടവരെ കാണേണ്ട പ്പോലെ കണ്ടും കഴിഞ്ഞ 10 വർഷങ്ങളായി മണൽ കടത്ത് സംഘങ്ങളും ടിപ്പർ ലോറികൾ കൊണ്ട് റോഡിൽ വിഹരിക്കുകയും കൊട്ടാരക്കയിലെ ദുരന്തത്തിൽ കുട്ടികൾ ഉൾപെടെയുള്ളവരുടെ ജീവനുകൾ പൊലിഞ്ഞു കൊണ്ടേയിരിക്കും. ജീവൻ വേണമെങ്കിൽ റോഡരികിൽ നിൽക്കാതിരിക്കുക.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം