അടിച്ചു പൂസായി കാറോടിച്ച യുവതി സ്‌കൂട്ടർ യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു, റോഡിൽ പരാക്രമവും


കോട്ടയം:മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കി യുവതി. കോട്ടയം തുരുത്തിയിൽ ആണ് സംഭവം. മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയ യുവതി നാട്ടുകാരെ കയ്യേറ്റം ചെയ്തു. യുവതി ഓടിച്ച കാർ സ്‌കൂട്ടറിൽ ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിന് പിന്നാലെ പുറത്തിറങ്ങിയ യുവതി സ്‌കൂട്ടർ യാത്രികനെയും പ്രശ്നത്തിൽ ഇടപെട്ട നാട്ടുകാരെയും ആക്രമിക്കുകയായിരുന്നു.

കോട്ടയം ചിങ്ങവനത്ത് കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഇത്തിത്താനം സ്വദേശിയായ ജോമി ജോസഫ് ആണ് കാറോടിച്ചിരുന്നത്. ഇവർക്കെതിരെ ചിങ്ങവനം പൊലീസ് കേസെടുത്ത ശേഷം വിട്ടയച്ചു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം