വൈഭവ് ഇന്ത്യയ്ക്കായി കളിക്കുമോ? ഇന്നറിയാം



മുംബൈ:ഇന്ന് നടക്കുന്ന ഇന്ത്യയും അയർലൻഡും തമ്മിലുള്ള ആദ്യ ടി 20 മത്സരത്തിന് മുന്നോടിയായി വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റത്തെ പാട്ടി സൂചന നൽകി ബാറ്റിംഗ് പരിശീലകൻ സീതാൻഷു കൊട്ടക്. ഇന്ത്യ ലോക കിരീടം നിലനിർത്തിയതിനു പിന്നാലെ നടക്കുന്ന ടി 20 പരമ്പരയിൽ കിരീട വിജയത്തിൽ നിർണ്ണായക പങ്കു വഹിച്ച താരങ്ങളല്ല ശ്രദ്ധാകേന്ദ്രം , പകരം കഴിഞ്ഞ ഐപിഎൽ സീസണിൽ തരംഗമായ പതിനഞ്ചുകാരനാണ്.
താരം പരമ്പരയിൽ ഇന്ത്യക്കായി അരങ്ങേറുമോ എന്നതിനെ പറ്റിയുള്ള അഭ്യൂഹങ്ങളാണ് മാധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്. താരം ഇന്ന് അരങ്ങേറ്റം കുറിക്കുമെന്നും ഇങ്ങനെയെങ്കിൽ ടീമിലെ സ്ഥാനം തെറിക്കുക ആരായുടേതാകും എന്നതിനെ പറ്റി വ്യാപകമായ ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ വിഷയത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ഇന്ത്യൻ പരിശീലകൻ
വൈഭവിന് അവസരം നൽകാൻ വേണ്ടി ഇതിനകം റൺസ് നേടിയ ഒരാളെ ഒഴിവാക്കണമെന്ന് പറയുന്നത് ശരിയല്ലെന്നാണ് ബെൽഫാസ്റ്റിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞത്. മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും പുതുതായി നിയമിതനായ നായകൻ ശ്രേയസ് അയ്യരും പ്ലെയിങ് ഇലവനിൽ കാര്യത്തിൽ തീരുമാനം എടുക്കുമെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ ഇന്ത്യൻ ടോപ് ഓർഡർ ബാറ്റർമാർ എല്ലാം തന്നെ മാരക ഫോമിലാണ്. അഭിഷേക് ശർമ്മയും ഇഷാൻ കിഷനും റാങ്കിങ്ങിൽ ആദ്യ രണ്ടു സ്ഥാനങ്ങളിലാണെങ്കിൽ ലോകകപ്പിലെ പ്ലയെർ ഓഫ് ദി ടൂര്ണമെന്റായ സഞ്ജു സാംസൺ ഐപിഎല്ലിൽ ചെന്നൈയ്ക്കായി ഒരു പിടി മികച്ച പ്രകടനങ്ങൾ നടത്തിയ ശേഷമാണു ഇന്ത്യൻ കുപ്പായത്തിലേക്കു തിരികെ എത്തുന്നത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം