ഇൻസ്റ്റയിൽവിജയ്‍യെ അൺഫോളോ ചെയ്ത് തൃഷ?



ചെന്നൈ:തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യേയും തൃഷയേയും ചുറ്റിപ്പറ്റയുള്ള അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാൽ ഇപ്പോഴിതാ ഇവരുമായി ബന്ധപ്പെട്ടുള്ള പുതിയ വാർത്തകൾ പുറത്തുവരുകയാണ്. തൃഷ വിജയിയെ ഇൻസ്റ്റ​ഗ്രാമിൽ നിന്നും അൺഫോളോ ചെയ്ത വാർത്തയാണ് ഇന്ന് ആരാധക ലോകത്തെയാകെ ഞെട്ടിച്ചത്.
വിജയ്‌യുടെ ഭാര്യ സം​ഗീത വിവാഹമോചന ഹർജി ഫയൽ ചെയ്തതിന് പിന്നാലെയാണ് പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമായത്. പിന്നീട് ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകളും ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെക്കുകയും അത് ചർച്ചയാകുകയും ചെയ്തിരുന്നു. വിജയുടെ സത്യാപ്രതിജ്ഞ ചടങ്ങിൽ തൃഷ പങ്കെടുത്തതും ചർച്ചയായിരുന്നു. ഇന്നലെ വിജയുടെ പിറന്നാൾ ദിനത്തിൽ ആശംസകൾ അറിയിച്ച് തൃഷ പോസ്റ്റിടാത്തതിന് പിന്നാലെയാണ് ചർച്ചയായത്. ഇരുവരും തമ്മിൽ പിരിയുകയാണെന്നും ചർച്ച വന്നു.
എന്നാൽ ചർച്ചകൾക്ക് പിന്നാലെ ഇന്ന് തൃഷ വിജയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ചു കൊണ്ട് ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ഇട്ടിട്ടുണ്ട്. ഇതിന് താഴേയും നിരവധി ചോദ്യങ്ങളാണ് ഉയ‌ർന്ന് വരുന്നത്. മുൻ വർഷങ്ങളിലെല്ലാം ഫോട്ടോ പങ്കുവെച്ച് കൊണ്ട് തൃഷ വിജയ്ക്ക് പിറന്നാൾ ആശംസകൾ നേരുന്നതായിരുന്നു. അത് ഇത്തവണ ഇല്ലാതായതോടെയാണ് ചർച്ചകൾ ആരംഭിച്ചത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം