ലോകകപ്പ് വേദിയിൽ തഹസിൻ മുഹമ്മദ് പന്ത് തട്ടുമോ? ആകാംക്ഷയോടെ കണ്ണൂർ


കണ്ണൂർ:ലോകകപ്പെന്ന സ്വപ്നവേദിയിലേക്ക് എത്തുക എന്നത് ഏത് ഫുട്ബോൾ താരത്തിനും അപൂർവ ഭാഗ്യമാണ്. എന്നാൽ കേരളത്തിലെ കണ്ണൂരിൽ നിന്ന് തുടങ്ങി ഖത്തർ ദേശീയ ടീമിന്റെ ജേഴ്സിയണിഞ്ഞ് ആ വേദിയിലെത്തുക എന്ന നിയോഗം തഹസിൻ മുഹമ്മദിന്റെ ജീവിതകഥയെ വേറിട്ടതാക്കുന്നു.
ഖത്തർ ഫുട്ബോളിന്റെ വളർച്ചയ്ക്കൊപ്പം ഉയർന്നുവന്ന യുവതാരങ്ങളിലൊരാളായ തഹസിൻ ഇന്ന് മലയാളി ഫുട്ബോൾ ആരാധകരുടെ അഭിമാനമാണ്. ലോകകപ്പ് സ്ക്വാഡിൽ ഇടം നേടിയത് തന്നെ വലിയ നേട്ടമായിരിക്കെ, സ്വിറ്റ്സർലൻഡിനെതിരായ നാളെ രാത്രി 12.30 യ്ക്ക് സാൻ ഫ്രാൻസിസ്‌കോ ബേ ഏരിയ സ്റ്റേഡിയത്തിൽ നടക്കുന്ന  മത്സരത്തിൽ താരം കളത്തിലിറങ്ങുമോ എന്നാണ് ഇപ്പോൾ കണ്ണുരുകാർ ഉറ്റുനോക്കുന്നത്.
എതിർവശത്ത് നിൽക്കുന്നത് യൂറോപ്യൻ ഫുട്ബോളിലെ സ്ഥിരതയുടെ മറ്റൊരു പേരായ സ്വിറ്റ്സർലൻഡാണ്. ലോകകപ്പുകളിലും യൂറോ കപ്പുകളിലും തുടർച്ചയായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ടീം. പ്രതിരോധത്തിലെ കൃത്യതയും അച്ചടക്കവും സ്വിസ് ടീമിന്റെ ഏറ്റവും വലിയ കരുത്താണ്. വലിയ ടീമുകളെ പോലും അമ്പരപ്പിച്ച ചരിത്രമുള്ള സ്വിറ്റ്സർലൻഡ് ഖത്തറിന് എളുപ്പമുള്ള എതിരാളിയല്ല.
എന്നാൽ മത്സരഫലത്തെക്കാൾ ഇന്ന് കണ്ണൂരുകാർ കാത്തിരിക്കുന്നത് മറ്റൊരു നിമിഷത്തിനായിരിക്കും.ഗാലറിയിൽ നിന്ന് തഹസിന്റെ പേര് വിളിക്കപ്പെടുന്ന നിമിഷം. അത് ഒരു താരത്തിന്റെ സബ്സ്റ്റിറ്റ്യൂഷൻ മാത്രമാകില്ല. കേരളത്തിലെ ആയിരക്കണക്കിന് യുവ ഫുട്ബോൾ താരങ്ങളുടെ സ്വപ്നങ്ങൾക്ക് കരുത്തേകുന്ന നിമിഷമാകുമെന്നാണ് പ്രതീക്ഷ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം