എക്സൈസ് മന്ത്രി ഇടപെട്ടു:ജവാൻ റം വീണ്ടും വിപണിയിലേക്ക്
തിരുവനന്തപുരം: അഞ്ച് ദിവസത്തിനകം ജവാൻ റം ഉത്പാദനം പുനരാംരംഭിക്കും. എക്സൈസ് മന്ത്രി വിളിച്ച യോഗത്തിൽ ഇതുസംബന്ധിച്ച് ധാരണയായി. കുപ്പിയും സ്റ്റിക്കറും ഉൾപ്പെടെ ബെവ്കോ നേരിട്ട് വാങ്ങും. സാധനങ്ങൾ നേരിട്ട് വാങ്ങുന്നത് ടെണ്ടർ എടുത്തവർ കൈമലർത്തിയതോടെ നേരിട്ട് സാധനങ്ങൾ വാങ്ങാൻ മുഖ്യമന്ത്രിയുടെ അനുമതി തേടി.
തിരുവല്ല പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലാണ് ജവാൻ റം ഉത്പാദിപ്പിക്കുന്നത്. മദ്യം നിറയ്ക്കേണ്ട കുപ്പി, ലേബൽ, അടപ്പ് എന്നിവ നൽകുന്ന കമ്പനികൾ കൂടുതൽ തുക ആവശ്യപ്പെട്ടതോടെയാണ് ഉത്പാദനം നിർത്തേണ്ടിവന്നത്. വില കൂട്ടി നൽകാൻ സർക്കാരിന്റെ പ്രത്യേക ഉത്തരവ് വേണം. തിങ്കളാഴ്ചയോടെ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു ബെവ്കോ. തുടര്‍ന്നാണ് യോഗത്തിൽ ധാരണയായിരിക്കുന്നത്.
Comments
Post a Comment