അനധികൃതമായി വിദേശഫണ്ട് സ്വീകരിച്ചെന്നാരോപണം; ന്യൂസ്‌ക്ലിക്കിനും പ്രബീര്‍ പുരകായസ്തയ്ക്കുമെതിരെയുള്ള ഇ ഡി കേസ് റദ്ദാക്കി



ന്യൂഡൽഹി:അനധികൃതമായി വിദേശഫണ്ട് സ്വീകരിച്ചെന്നാരോപിച്ച് ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ ന്യൂസ് ക്ലിക്കിനും സ്ഥാപകനും എഡിറ്റര്‍-ഇന്‍-ചീഫുമായ പ്രബീര്‍ പുരകായസ്‌കതയ്ക്കുമെതിരെ രജിസ്റ്റര്‍ ചെയ്തിരുന്ന ഇ.ഡി. കേസ് ദില്ലി ഹൈക്കോടതി റദ്ദാക്കി. ദില്ലി പൊലീസിന്റെ എക്കണോമിക് ഒഫന്‍സ് വിങ്ങിന്റെ എഫ്.ഐ.ആറും ഇ.ഡി.യുടെ ഇ.സി.ഐ.ആറും റദ്ദാക്കി. ഇത്തരത്തിലൊരു കേസ് തുടരുന്നത് നിയമനടപടികളുടെ ദുര്‍വിനിയോഗമായിത്തീരുമെന്നും കോടതി അഭിപ്രായപ്പെട്ടു. നിയമപ്രകാരമാണ് ന്യൂസ്‌ക്ലിക്ക് വിദേശത്തുനിന്ന് സംഭാവന സ്വീകരിച്ചിരിക്കുന്നതെന്നും നിയമലംഘനമില്ലെന്നും കോടതി വ്യക്തമാക്കി. ചൈനയില്‍ നിന്ന് പണം സ്വീകരിച്ച് അവര്‍ക്ക് അനുകൂലമായ പ്രചാരണം നടത്തിയെന്നാരോപിച്ചാണ് കള്ളപ്പണം വെളുപ്പിക്കല്‍ വകുപ്പുകളില്‍ ഇ.ഡി. കേസെടുത്തിരുന്നത്

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം