ട്രെയിനിലെ നിയമലംഘനം: കൂടിയ പിഴത്തുക റെയിൽവെ ഈടാക്കി തുടങ്ങി: ടിക്കറ്റെടുക്കാതെ യാത്ര ചെയ്താൽ ഇനി വലിയ വില കൊടുക്കേണ്ടിവരും



കണ്ണൂർ:ട്രെ​യിനി​ലെ ടി​ക്ക​റ്റി​ല്ലാതെ യാത്ര ചെയ്യുന്നവർക്ക് മുട്ടൻ പണിയുമായി റെയിൽവെ അധികൃതർ.ഇത്തരം അനധികൃതയാ​ത്ര​യ്ക്ക് റെ​യി​ൽ​വേ അധികൃതർ വ​ൻ പി​ഴ​ത്തു​ക ഈടാക്കി തുടങ്ങിയിട്ടുണ്ട്. ഫസ്റ്റ് ക്ളാസ് , സെക്കൻഡ് ക്ളാസുകളിൽ മാത്രമല്ല ജനറൽ കോച്ചിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്.
ഇ​നി ജ​ന​റ​ൽ കോ​ച്ചി​ൽ പി​ടി​ക്ക​പ്പെ​ട്ടാ​ൽ അ​ട​യ്ക്കേ​ണ്ടു​ന്ന ചു​രു​ങ്ങി​യ ദൂ​ര​ത്തി​നു​ള്ള തു​ക 570 രൂ​പ​യാ​ണ്. നി​ല​വി​ൽ 320 രൂ​പ​യാ​യി​രു​ന്നു.
ജ​ൻ വി​ശ്വാ​സ്-2026 നി​യ​മ​പ്ര​കാ​രം ടി​ക്ക​റ്റി​ല്ലാ യാ​ത്ര​യ്ക്കു​ള്ള കു​റ​ഞ്ഞ പി​ഴ 250 രൂ​പ​യി​ൽ നി​ന്ന് 500 രൂ​പ​യാ​ക്കി ഉ​യ​ർ​ത്തി​യ​തോ​ടെ​യാ​ണ് ഈ ​വ​ർ​ധ​ന​വ് നിലവിൽവ​ന്ന​ത്. ടി​ക്ക​റ്റ് പ​രി​ശോ​ധ​ക​ർ ശ​നി​യാ​ഴ്ച മു​ത​ൽ ട്രെ​യിനു​ക​ളി​ൽ പു​തു​ക്കി​യ പി​ഴ​ത്തു​ക ഈ​ടാ​ക്കി​ത്തു​ട​ങ്ങിയിട്ടുണ്ട്.
ടി​ക്ക​റ്റി​ല്ലാ പി​ഴ (ചു​രു​ങ്ങി​യ​ത്): ഇപ്രകാരമാണ്.മെ​യി​ൽ/​എ​ക്സ്പ്ര​സ് വ​ണ്ടി​ക​ൾ
ജ​ന​റ​ൽ കോ​ച്ച് (50 കി​ലോ മീ​റ്റ​ർ വ​രെ): 320 രൂ​പ - 570
സി​റ്റി​ങ് റി​സ​ർ​വ്ഡ് (50 കി​ലോ മീ​റ്റ​ർ): 335 രൂ​പ - 585
സ്ലീ​പ്പ​ർ (200 കി​ലോ മീ​റ്റ​ർ): 530 രൂ​പ - 780
എ.​സി. ചെ​യ​ർ​കാ​ർ (150 കി​ലോ മീ​റ്റ​ർ): 765 രൂ​പ - 1025
തേ​ർ​ഡ് എ.​സി. (300 കി​ലോ മീ​റ്റ​ർ): 1480 രൂ​പ - 1525
തേ​ർ​ഡ് എ.​സി. (300 കി​ലോ മീ​റ്റ​ർ): 1480 രൂ​പ - 1525 
സെ​ക്ക​ൻ​ഡ് എ.​സി. (300 കി​ലോ മീ​റ്റ​ർ): 2070 രൂ​പ -2070
വ​ർ​ധി​പ്പി​ച്ച മ​റ്റ് പി​ഴ​ത്തു​ക​ക​ൾ: ബ്രാ​ക്ക​റ്റി​ൽ പ​ഴ​യ തു​ക 

പു​ക​വ​ലി​ച്ചാ​ൽ ഇ​നി 2000 രൂ​പ (200 രൂ​പ).
യാ​ച​ക​വൃ​ത്തി പി​ടി​ച്ചാ​ൽ 2000 രൂ​പ (പി​ഴ കു​റ​വ്).
അ​ന​ധി​കൃ​ത​മാ​യി സ്റ്റേ​ഷ​നി​ൽ പ്ര​വേ​ശി​ച്ചാ​ൽ 5000 രൂ​പ വ​രെ (1000 രൂ​പ).
സ്ത്രീ ​യാ​ത്ര​ക്കാ​രു​ടെ റി​സ​ർ​വ് ഇ​ട​ത്തി​ൽ പ്ര​വേ​ശി​ച്ചാ​ൽ 2500-5000 രൂ​പ (500 രൂ​പ).
മ​ദ്യ​പി​ച്ചു​ള്ള യാ​ത്ര 1000 രൂ​പ​യും സാ​മൂ​ഹി​ക സേ​വ​ന​വും.
ട്രെയിനുകളിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമവും മോഷണവും വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് റെയിൽവെ നിയമലംഘനങ്ങൾക്ക് പിഴത്തുക കുത്തനെ കൂട്ടിയത്. വൻ വരുമാന വർദ്ധനവും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം